മലയാള സിനിമയിലെ പുതിയ താരോദയമാണ് അമിത് ചക്കാലക്കല്‍. വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയിൽ ഫാദർ വിൻസന്റ് കൊമ്പൻ എന്ന ചട്ടമ്പിയായ വൈദികന്റെ കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അമിത് തന്റെ ഈ വേഷത്തെക്കുറിച്ച് തുറന്നു പറയുന്നു.
പുതിയ ഒരാൾ ഈ കഥാപാത്രം (വിൻസന്റ് കൊമ്പൻ) ചെയ്താൽ നിൽക്കില്ല എന്ന കട്ടായം പറഞ്ഞവർ ഉണ്ടായിരുന്നുവെന്ന് അമിത് പറയുന്നു. ഇത്രയും വലിയ കഥാപാത്രം ചെയ്യാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. പക്ഷേ, കണ്ടു നിൽക്കുന്ന ആളുകൾക്കായിരുന്നു ടെൻഷനും സംശയങ്ങളും. പ്രേക്ഷകർ ആ കഥാപാത്രത്തെ സ്വീകരിക്കുമോ എന്നുള്ള സംശയം! മുതിർന്ന പല താരങ്ങൾക്കും ഈ സംശയമുണ്ടായിരുന്നുവെന്ന് അമിത് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു.
Post Your Comments