മലയാള സിനിമയിലെ താരസംഘടനയായ അമ്മ ഒരു ചെണ്ടയായി മാറിയിരിക്കുന്നുവെന്നു ബാലചന്ദ്ര മേനോന് മുന്‍പ് പരാമര്‍ശം നടത്തിയിരുന്നു ഇതിനെക്കുറിച്ച് വീണ്ടും പ്രതികരണവുമായി താരം. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അമ്മ സംഘനയുടെ ആദ്യ ഘട്ടത്തെക്കുറിച്ചും താരം പറയുന്നു.
”എന്റെ മുറിയില്‍ വച്ചാണ് ‘അമ്മ” എന്നു പറഞ്ഞ ഒരു സംഗതിയുടെ ബീജാവഹം നടക്കുന്നത്. ഞാനല്ല തുടങ്ങിയത്. എന്റെ സുഹൃത്തായിരുന്ന വേണുനാഗവള്ളിയാണ് മുരളിയേയും വിളിച്ചുകൊണ്ട് എന്റെ മുറിയില്‍ വരുന്നത്. അങ്ങനെയൊക്കെ തുടങ്ങിയതാണ് അമ്മ. അവരിപ്പോള്‍ ഒരുപാട് മുമ്ബോട്ട് പോയി. ഞാന്‍ ഒരു തവണ അതിന്റെ സെക്രട്ടറിയായിരുന്നു.
ഉത്തരവാദിത്വമുള്ള സംഘടന തന്നെയാണ് അമ്മ. എത്രയോ പേര്‍ക്കാണ് അതില്‍ നിന്ന് കൈനീട്ടം എന്ന പേരില്‍ പെന്ഷന് പോലെ ഒരു തുക ലഭിക്കുന്നത്. അതൊക്കെ നല്ല കാര്യമല്ലേ? പിന്നെ അമ്മയെ തകര്ക്കണമെന്നൊക്കെ പറയുന്നതൊന്നും ശരിയല്ല. ഒരു താരം കാണിച്ച അഹന്തയ്ക്കോ അറിവില്ലായ്മയ്ക്കോ താരസംഘടനയായ ’അമ്മ”യെ കുറ്റപ്പെടുത്തരുത്. അതില്‍ പെട്ട ഒരുതാരം പുറത്തിറങ്ങിയിട്ട് ഒരാളെ തെറിവിളിച്ചാല്‍ അമ്മ മോശമാണെന്ന് പറയുന്നതെങ്ങനെയാണ്? അമ്മയില്‍ യോഗ്യന്മാരായ ആള്‍ക്കാരുമുണ്ടല്ലോ?” ബാലചന്ദ്രമേനോന് പറയുന്നു.
Post Your Comments