BollywoodGeneralLatest News

മൂന്നുനാലു മാസത്തോളം എന്താണ് സംഭവിച്ചതെന്നു പോലും ഓർത്തെടുക്കാനാകുന്നില്ല; താരപുത്രിയുടെ വാക്കുകള്‍ വൈറല്‍

ആരാധകരെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു ബോളിവുഡ് താര സുന്ദരി ശ്രീദേവിയുടെ മരണം. ദുബായില്‍ ഒരു വിവാഹ ആഘോഷത്തിന് പങ്കെടുക്കാന്‍ എത്തിയ ശ്രീദേവിയുടെ മരണത്തിലെ അസ്വാഭാവികത ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ശ്രീദേവിയുടെ ഓർമകളിലാണ് ഇപ്പോഴും കുടുംബം. ആ നാല് മാസങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് ഓർമയില്ലെന്നും ഇപ്പോഴും ആ ആഘാതത്തിൽ നിന്നും മുക്തയായിട്ടില്ലെന്നും മകള്‍ ജാന്‍വി കപൂര്‍ തുറന്നു പറയുന്നു.

”സത്യം പറഞ്ഞാൽ ഞാനിപ്പോഴും ആ ആഘാതത്തിലാണ്. മൂന്നുനാലു മാസത്തോളം എന്താണ് സംഭവിച്ചതെന്നു പോലും ഓർത്തെടുക്കാനാകുന്നില്ല”, ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ ജാന്‍വി പറഞ്ഞു കൂടാതെ അമ്മയുടെ മരണത്തോടെ അർധസഹോദരങ്ങളായ അർജുൻ, അൻഷുല എന്നിവരുമായി തന്നെ കൂടുതൽ അടുപ്പിച്ചെന്നും ജാൻവി വ്യക്തമാക്കി.

janvi kapoor

”ഞങ്ങൾ ഒരേ രക്തമാണ്. ആ നാലു മാസങ്ങളെക്കുറിച്ച് ഓര്‍മയില്ല, ഒന്നു മാത്രം ഓർമിക്കുന്നു. ഞങ്ങൾ സഹോദരങ്ങള്‍ ഹര്‍ഷിന്‍റെ(അനിൽ കപൂറിന്‍റെ മകൻ) മുറിയിലിരിക്കുമ്പോൾ അര്‍ജുനും അനുഷ്‍ലയും അവിടേക്ക് വന്നു. ആ ദിവസമാണ് ഞങ്ങൾ ഓകെ ആകും എന്ന് എനിക്ക് തോന്നിയത്” ശ്രീദേവിയുടെ വിയോഗത്തെ തുടര്‍ന്നാണ് അര്‍ജുന്‍ കപൂറും അന്‍ഷുലയും ജാന്‍വിയ്ക്കും ഖുഷിയ്ക്കും സഹായകമായി എത്തിയത്. വൈരാഗ്യം മറന്നു എത്തിയ അര്‍ജ്ജുന്‍ സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയുംചെയ്തു.

 

shortlink

Related Articles

Post Your Comments


Back to top button