കുടുംബ ചിത്രങ്ങളിലൂടെ നായകനായി മലയാള സിനിമയിൽ കഴിഞ്ഞ മുപ്പതു വർഷമായി നടൻ ജയറാമുണ്ട്. എന്നാൽ വിജയ ചിത്രങ്ങൾ ഒന്നുമില്ലാതെ പരാജയമായി തുടങ്ങിയ ജയറാം പഞ്ചവർണ്ണ തത്തയെന്ന ചിത്രത്തിലൂടെ വിജയകരമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.
ഈ ചിത്രത്തിൻറെ വിജയാഘോഷങ്ങൾക്കിടയിൽ മിമിക്രിയുടെ പേരിൽ നേരിട്ട പുച്ഛവും പരിഹാസവും ജയറാം തുറന്നു പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..’ ഇത് വെറും മിമിക്രിയാണെന്നും ഇവന് അഭിനയിക്കാൻ പറ്റില്ലെന്നു പലരും പറഞ്ഞിട്ടുണ്ട്. കലാഭവൻമണിക്ക് സംസ്ഥാനഅവാർഡ് നിഷേധിക്കപ്പെട്ടപ്പോൾ, ‘ചേട്ടാ മിമിക്രിയാണെന്ന് പറഞ്ഞിട്ടാണ് ആ അവാർഡ് എനിക്ക് വേണ്ടെന്ന് വെച്ചത്’. എന്ന് പറഞ്ഞുകൊണ്ട് മണി തന്റെ തോളത്ത് ചാരി കരഞ്ഞിട്ടുണ്ട്. അങ്ങനെ പലർക്കും ജീവിതത്തിൽ അനുഭവങ്ങൾ ഉണ്ടായിട്ട് കാണും.
READ ALSO: ആവശ്യത്തിലേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന നടൻ; ഒടുവിൽ ജയറാം പറയുന്നു
പഞ്ചവർണതത്ത തുടങ്ങുന്നതിന് മുമ്പ് പിഷാരടിയാണ് സംവിധാനം ചെയ്യുന്നതെന്ന് പറഞ്ഞപ്പോൾ എന്നോട് ഒന്നുരണ്ട് പേർ ഇതേകാര്യം പറഞ്ഞിട്ടുണ്ട്. ‘ഇതെന്താ മിമിക്രിയാണോ, ചെറിയൊരു പുച്ഛത്തോട് കൂടിയാണ് അവർ ചോദിച്ചത്. എന്നാൽ ഞാൻ പറയും മിമിക്രി അംഗങ്ങളുടെ കൂട്ടായ്മ തന്നെയാണ് ഈ സിനിമയുടെ വിജയം.”
READ ALSO: കഥയും തിരക്കഥയും ഒരുക്കിയത് സുരഭിയും മഞ്ജു പിള്ളയും; വിവാദ സ്കിറ്റിനെക്കുറിച്ചു തെസ്നി ഖാൻ
Post Your Comments