സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കാലകാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്നവ തന്നെയാണെന്നു നടിയും സംവിധായികയുമായ രേവതി. കലൂർ മാമാങ്കം ഹാളിൽ വിമൻ കളക്ടീവ് ഇൻ സിനിമ സംഘടിപ്പിച്ച കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു രേവതി. സ്ത്രീകളുടെ പ്രശ്നങ്ങൾ കാലകാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്നവ തന്നെയാണ്. എത്ര പുരോഗമനം പറയുമ്പോഴും അതിൽനിന്നു മാറി ചിന്തിക്കാൻ സാധിക്കുന്നില്ല. മാനസികമായി വളരുന്നെങ്കിൽ മാത്രമേ മാറ്റം ഉണ്ടാവുകയുള്ളൂവെന്നും രേവതി കൂട്ടി ചേര്‍ത്തു. സിനിമയിൽ എല്ലാവർക്കും ഒരുപോലെ ജോലിചെയ്യാൻ കഴിയുന്ന സാഹചര്യത്തിലേക്ക് ദൂരം വളരെ കൂടുതലാണെന്നും താരം അഭിപ്രായപ്പെട്ടു.
Post Your Comments