തമിഴക രാഷ്ട്രീയത്തില്‍ വീണ്ടും ചലനം. സൂപ്പര്‍ താരം രജനി കാന്തും കമല്‍ ഹസനും രാഷ്ട്രീയ പ്രവേശനം ചെയ്തു കഴിഞ്ഞു. കാവേരി വിഷയവും മറ്റു വിവിധ കര്‍ഷകപ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കമല്‍ ഹസന് തന്റെ മക്കള്‍ നീതിമയ്യത്തിന്റെ പേരില്‍ വിളിച്ചു കൂട്ടിയ യോഗം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ബഹിഷ്കരിച്ചു. ‘കാവേരിക്കാന തമിഴകത്തിന് കുരള്‍’ എന്ന പേരില്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടുക്കാന്‍ ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനെ കമല്ഹാസന് നേരില്‍ സന്ദര്‍ശിച്ച് ക്ഷണിച്ചെങ്കിലും പെങ്കടുത്തില്ല.
കാവേരി വിഷയത്തില്‍ നേരത്തേ ഡി.എം.കെയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ കമല്‍ഹാസന്റെ യോഗത്തില്‍ പെങ്കടുക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് സ്റ്റാലിന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സി.പി.എം, സി.പി.ഐ, വിടുതലൈ ശിറുതൈകള്‍, മുസ്ലിംലീഗ്, മനിതനേയ മക്കള്‍ കക്ഷി തുടങ്ങിയവയും ഈ യോഗം ബഹിഷ്കരിച്ചു. കേന്ദ്ര, സംസ്ഥാന ഭരണകക്ഷികളായ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും വിട്ടുനിന്നു. എന്നാല്‍ ശനിയാഴ്ച നടന്ന യോഗത്തില്‍ പാട്ടാളി മക്കള്‍കക്ഷി നേതാവ് എ.കെ. മൂര്‍ത്തി, അമ്മ മക്കള്‍ മുന്നേറ്റ കഴകം, ലക്ഷ്യ ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, ഹിന്ദുമക്കള്‍ കക്ഷി, കര്‍ഷക സംഘടനാ നേതാക്കളായ പി.ആര്. പാണ്ഡ്യന്, അയ്യാക്കണ്ണ് തുടങ്ങിയവര്‍ സംബന്ധിച്ചു.
തന്റെ രാഷ്ട്രീയ കക്ഷിക്ക് പ്രാമുഖ്യം ലഭ്യമാവുമെന്ന ആശങ്കയാവും എതിര് കക്ഷികള്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാരണമായതെന്ന് കരുതുന്നതായും രജനികാന്ത് രാഷ്ട്രീയകക്ഷി തുടങ്ങാത്തതിനാലാവും പെങ്കടുക്കാത്തതെന്നും കമല്ഹാസന് പറഞ്ഞു. അതേസമയം, കമല്ഹാസെന്റയും പാട്ടാളി മക്കള്‍ കക്ഷി നേതാവ് അന്‍പുമണി രാമദാസിെന്റയും നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ സഖ്യം രൂപപ്പെടുന്നതിന് ഈ യോഗം നിമിത്തമാവുമെന്നാണ് വിലയിരുത്തല്‍.
Post Your Comments