അന്തരിച്ച മലയാള നായിക ശ്രീവിദ്യയുടെ ഫ്ലാറ്റ് ആദായനികുതി വകുപ്പ് ലേലത്തില്‍ വെച്ചു. ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരനായ നടന് ഗണേഷ് കുമാറിന്റെ അനുവാദത്തോടെയാണ് ലേലമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ആദായനികുതി കുടിശ്ശികയായ 45 ലക്ഷം രൂപ ഈടാക്കുന്നതിനായാണ് ലേലം.
അഭിഭാഷകനായ ഉമാശങ്കറാണ് ഈ ഫ്ലാറ്റില്‍ ഇപ്പോള്‍ വാടകയ്ക്ക് കഴിയുന്നത്. 2005 ല്‍ ശ്രീവിദ്യ മരിക്കുന്നതിന് മുന്‍പേ ഫ്ലാറ്റ് വാടകക്ക് എടുത്തിരുന്നുവെന്നും ആദായനികുതി സംബന്ധിച്ച കേസുകളെല്ലാം ഗണേഷ് കുമാറിന് അറിയാമെന്നും ഉമാശങ്കര്‍ പറഞ്ഞു. ഇപ്പോള്‍ മാസവാടകയായ 13000 രൂപ ആദായനികുതിവകുപ്പിനാണ് ഇവര്‍ നല്‍കുന്നത്.
Read also:അനാചാരങ്ങളാണ് തന്നെ വിവാഹ മോചനത്തിൽ എത്തിച്ചത് ; ശ്വേതാ മേനോൻ പറയുന്നു
1996 മുതല്‍ മരണം വരെ ശ്രീവിദ്യ ആദായ നികുതി അടച്ചിട്ടില്ല. അതിനാലാണ് കുടിശ്ശിക 45 ലക്ഷത്തില്‍ എത്തിയത്. മാസം ലഭിക്കുന്ന 13,000 രൂപകൊണ്ട് കുടിശ്ശിക ഈടാക്കാനാകില്ല. അതിനാലാണ് ഫ്ലാറ്റ് ലേലത്തില്‍ വയ്ക്കുന്നതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ മാസം 26 നാണ് ലേലം നിശ്ചയിച്ചിട്ടുള്ളത്. 1 കോടി 14 ലക്ഷത്തി 10,000 രൂപയാണ് ഫ്ലാറ്റിനു വിലയിട്ടിരിക്കുന്നത്.
Post Your Comments