മലയാള സിനിമാ ലോകത്ത് ഒരുപാട് പ്രായ വ്യത്യാസത്തിൽ വിവാഹം ചെയ്ത താര ദമ്പതിമാർ ഏറെയാണ്.അവരില്‍ ചിലരെ പരിചയപ്പെടാം.
മുകേഷ്- മേതിൽ ദേവിക
നടി സരിതയുമായുള്ള വിവാഹമോചനം നേടിയ ശേഷം മുകേഷിനെക്കാൾ 16 വയസ് വ്യത്യാസമുള്ള നര്‍ത്തകികൂടിയായ മേതിൽ ദേവികയെയാണ് മുകേഷ് വിവാഹം കഴിച്ചത്.
സംയുക്ത വർമ്മ – ബിജു മേനോൻ
മലയാളത്തില്‍ തിളങ്ങി നിന്ന സമയത്താണ് സംയുക്ത ബിജു മേനോനെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്.ഇരുവരും തമ്മില്‍ പത്ത് വയസിന് മുകളില്‍ വ്യത്യാസമുണ്ട്.
കൃഷ്ണ മോഹൻ – സുജാത
ദക്ഷിണേന്ത്യയിലെ സുവർണ ഗായികയായ സുജാത വിവഹം കഴിച്ചത് 12 വയസിന് മുതിര്‍ന്ന കൃഷ്ണ മോഹനെയാണ്. ഇരുവരുടെയും മകള്‍ ശ്വേതയും മികച്ച ഒരു ഗായികയാണ്.
മനോജ് കെ ജയന് – ആഷ
മലയാളത്തിലെ പ്രശസ്ത നടി ഉർവശിയുമായി വേര്‍പിരിഞ്ഞ ശേഷം മനോജ് കെ ജയൻ 11 വയസിന് ഇളയതായ ആശയെ വിവാഹം ചെയ്തു.ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞുണ്ട്.
യേശുദാസ് – പ്രഭ
മലയാളത്തിലെ ഗാന ഗന്ധര്വന് യേശുദാസ് 13 വയസിന് ഇളയ പ്രഭയെയാണ് വിവഹം കഴിച്ചത്.
സുരേഷ് ഗോപി- രാധിക
മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി തന്നെക്കാള്‍ 13 വയസിനു ഇളയ രാധികയെയാണ് വിവാഹം ചെയ്തത്.ഇരുവര്‍ക്കും നാലു മക്കളും ഉണ്ട്.
ആനി – ഷാജി കൈലാസ്
ഒരു കാലത്ത് മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയായിരുന്നു ആനി. ആനി വിവാഹം കഴിച്ചത് മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് ഷാജി കൈലാസിനെയാണ്. ഇരുവരും തമ്മില്‍ പതിമൂന്ന് വയസിന് വ്യത്യാസം ഉണ്ട്.
ഫഹദ് ഫാസില്‍ – നസ്രിയ
യുവതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയയും വിവാഹം കഴിച്ചത് പന്ത്രണ്ട് വയസിനു വ്യത്യാസത്തിലാണ്. വിവാഹശേഷം നസ്രിയ സിനിമയില്‍ സജീവമായികൊണ്ടിരിക്കുകയാണ്.
Post Your Comments