BollywoodLatest News

‘ഒരു സ്ത്രീ എന്ന നിലയിൽ ആ വാക്ക് ഉപയോഗിക്കുന്നതുകൊണ്ട് എന്താണ് പ്രശ്നം’ ; പദ്മാവതിനെതിരെ തെന്നിന്ത്യൻ താരം

ഞ്ജയ് ലീലാ ബൻസാലിയുടെ വിവാദചിത്രം പദ്മാവതിനെതിരെ തെന്നിന്ത്യൻ നടി സ്വരാ ഭാസ്കർ. സിനിമയെക്കുറിച്ചുള്ള സ്വന്തം ചിന്തകൾ താരം ട്വിറ്ററിലൂടെ പങ്കുവെച്ചു. ചിത്രത്തിലെ അഭിനേതാക്കളുടെ അഭിനയം നല്ലതാണ് പക്ഷേ ,കേന്ദ്രകഥാപാത്രമായ പദ്മാവതിയെ വെറും ലൈംഗീക വസ്തുവായി മാത്രമാണ് കാണുന്നതെന്നും ഒരു സ്ത്രീയെന്ന നിലയിൽ പദ്മാവതിയെപോലെ താനും വെറുമൊരു വശീകരണ വസ്തുവായി തോന്നിയെന്നും താരം പറഞ്ഞു.

എന്നാൽ താരത്തിന്റെ പോസ്റ്റിനെതിരെ നിരവധി ആളുകൾ രംഗത്തെത്തി.ലൈംഗീക തൊഴിലാളിയായും ബാർ ഡാൻസറായും അഭിനയിച്ച സ്വരാ ഭാസ്ക്കറിന് ഇത് പറയാൻ എന്ത് യോഗ്യതയാണുള്ളതെന്ന് പലരും വിമർശിച്ചു.കൂടാതെ പോസ്റ്റിൽ സ്വര ഉപയോഗിച്ച യോനി എന്ന വാക്കും താരത്തെ വിവാദത്തിലാക്കി.

 

വീണ്ടും വിമർശകർക്ക് മറുപടിയുമായി താരം എത്തി.താനൊരു സ്ത്രീയെന്ന നിലയിൽ യോനി എന്നൊരു വാക്ക് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ചുകൊണ്ട് താരം പല തവണ ആ വാക്ക് പോസ്റ്റിൽ

shortlink

Related Articles

Post Your Comments


Back to top button