
മലയാളത്തിലെ യുവതാരം ടോവിനോ തോമസ് ചലച്ചിത്ര ലോകത്തെ തന്റെ ആറു വർഷത്തെക്കുറിച്ചു ആരാധകരോട് പങ്കുവെച്ചു. ഫെയ്സ്ബുക്കിലൂടെയാണ് ടൊവിനോ സിനിമ ജീവതത്തിലെ വിജയ പരാജയങ്ങളെ കുറിച്ച് പറഞ്ഞത്.
ഇതേ ദിവസമാണ് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലെ പാട്ട് രംഗത്തില്‍ അഭിനയിച്ച് സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നതെന്നും, ആറ് വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും സുഖവും ദു:ഖവും ഉണ്ടായിട്ടുണ്ടെന്നും ടൊവിനോ പറഞ്ഞു.
എന്നിലും, എന്റെ അഭിനയത്തിലും പ്രേക്ഷകര്‍ അര്‍പ്പിച്ച വിശ്വാസം എനിക്ക് പ്രചോദനമായിട്ടുണ്ട്. സിനിമ മേഖലയിലെ പലരും എന്നെ സഹായിച്ചിട്ടുണ്ട്. പ്രഗല്ഭരായ സംവിധായകര്‍, നിര്‍മ്മാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, അഭിനേതാക്കാള്‍ എന്നിവരുടെ കൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. സിനിമ ആസ്വാദകരുടെ സ്നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്നും, നിങ്ങള്‍ക്കായി നല്ല സിനിമകള്‍ നല്കാന് ഞാന്‍ ശ്രമിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments