ഇന്നലെ പ്രദര്‍ശനത്തിനെത്തിയ മാസ് ചിത്രം മാസ്റ്റര്‍ പീസിലെ മമ്മൂട്ടിയുടെ പഞ്ച് ഡയലോഗ് വൈറലാകുന്നു. സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍” എന്ന മമ്മൂട്ടിയുടെ ഡയലോഗ് തീയേറ്ററില്‍ കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. വരലക്ഷ്മി അവതരിപ്പിക്കുന്ന പൊലീസ് ഓഫീസറോട് ആണ് ആദ്യം ഈ ഡയലോഗ് പറയുന്നത്. പിന്നീട് രണ്ടു തവണ കൂടി ആവര്‍ത്തിക്കുന്നുണ്ട്. കസബ സിനിമയിലെ മമ്മൂട്ടിയുടെ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കുള്ള മറുപടിയായാണ് ആരാധകര്‍ ഈ സംഭാഷണത്തെ വിലയിരുത്തുന്നത്. പാര്‍വ്വതിയുടെ ആരോപണങ്ങള്‍ക്ക് മറുപടി കൊടുക്കാതെ മൌനം പാലിച്ച മമ്മൂട്ടി ഈ ചിത്രത്തിലെ സംഭാഷണത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് എന്നാണ് പൊതുവേയുള്ള അഭിപ്രായം.
Post Your Comments