CinemaGeneralMollywoodNEWS

‘ഒരു റിട്ടയേര്‍ഡ് സുന്ദരി’ ശ്രീനിവാസന്‍ അന്ന് സുഹാസിനിയെക്കുറിച്ച് പറഞ്ഞതിങ്ങനെ!

സുന്ദരികളായ ഒട്ടേറെ നായികമാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടനാണ്‌ ശ്രീനിവാസന്‍. അതേ പോലെ ശ്രീനിവാസന്‍ എന്ന പ്രതിഭയുടെ നായികയാകാന്‍ അവസരം ലഭിച്ച നായികമാരും മലയാളത്തില്‍ വിരളമല്ല. ഉര്‍വശിയും പാര്‍വതിയും മുതല്‍ മമ്ത മോഹന്‍ദാസ് വരെ നീളുന്നു ആ നിര. മോനിഷ, ഗൗതമി, രേഖ, മീന, ദേവയാനി അങ്ങനെ ഒട്ടേറെ നായികമാരുടെ നായകനായി വെള്ളിത്തിരയില്‍ മിന്നി തിളങ്ങിയ ശ്രീനിവാസന്‍ ഒരിക്കല്‍ ഒരു വേദിയില്‍ വെച്ച് തന്റെ പുതിയ ചിത്രത്തില്‍ നായികയന്‍ പോകുന്ന സുഹാസിനിയെ ‘ഒരു റിട്ടേയഡ് സുന്ദരി’ എന്നാണ് സംബോധന ചെയ്തത്. ശ്രീനിവാസന്റെ ഈ പരാമര്‍ശം ഉര്‍വശി, ജയറാം ഉള്‍പ്പടെയുള്ളവര്‍ ഇരുന്ന വേദിയില്‍ ചിരി പടര്‍ത്തി. ശ്രീനിവാസന്റെ മകനായ വിനീത് ശ്രീനിവാസന്‍ അഭിനയിച്ച ‘മകന്‍റെ അച്ഛന്‍’ എന്ന ചിത്രത്തിലാണ് സുഹാസിനി ശ്രീനിവാസന്റെ ഭാര്യയായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button