22മത് കേരള രാജ്യാന്തര ചലച്ചിത്രമേള നാളെ മുതല്‍ തുടങ്ങുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര മേളയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ദേശീയ ഗാന വിവാദമായിരുന്നു. ഇത്തവണ മേളയില്‍ സിനിമ പ്രദര്ശിപ്പിക്കുന്നതിനു മുന്‍പ് ദേശീയഗാനം അവതരിപ്പിക്കുമ്പോള്‍ അനാദരവ് പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി എ കെ ബാലന് അറിയിച്ചു.
ദേശീയഗാനം കേൾക്കുമ്പോൾ എണീറ്റു നിന്ന് ആദരവു പ്രകടിപ്പിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്തമാണ്. എണീറ്റു നിന്നില്ലെങ്കിൽ തിയറ്ററിൽ നിന്നു പിടിച്ചിറക്കുന്നതു പോലുള്ള നടപടികൾ ഉണ്ടാകില്ല. എല്ലാവരും പൗരന്റെ കടമ നിറവേറ്റണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Post Your Comments