മലയാള സിനിമയിലെ യുവനിരയിലെ ശ്രദ്ധേയനായ താരമാണ് നീരജ് മാധവ്, നീരജ് ആദ്യമായി സോളോ ഹീറോയായി അഭിനയിച്ചിരിക്കുന്ന ‘പൈപ്പിന് ചുവട്ടിലെ പ്രണയം’ മികച്ച പ്രേക്ഷക അഭിപ്രായത്തോടെ മുന്നേറുകയാണ്. ഡൊമിനിക് ഡി സില്‍വ സംവിധാനം ചെയ്ത ഈ ചിത്രം കുടിവെള്ള പ്രശ്നമാണ് കൈകാര്യം ചെയ്യുന്നത്. കാലികപ്രസക്തമായ ‘പൈപ്പിന് ചുവട്ടിലെ പ്രണയം’ ഏതു പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് ഡൊമിനിക് ഡി സില്‍വ ഒരുക്കിയിട്ടുള്ളത്. ഒരു ടിവി ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ ഈ ചിത്രത്തിലേക്ക് മറ്റൊരു നടനെ ആലോചിച്ചിരുന്നുവെന്ന് നീരജ് മാധവ് വ്യക്തമാക്കി, നീരജ് ചെയ്തില്ലെങ്കില്‍ എന്റെ മനസ്സില്‍ ഈ സിനിമ ചെയ്യാന്‍ ഏറ്റവും യോജിക്കുന്ന നടന് ധനുഷ് എന്നായിരുന്നു നീരജിനോട് സംവിധായകന് പറഞ്ഞത്, ഇത് കേട്ടപ്പോള്‍ ആകെ ഷോക്ക് ആയിപ്പോയെന്നും, അഹങ്കാരം കൊണ്ടല്ല ഇത് പങ്കുവെച്ചതെന്നും നീരജ് മാധവ് പ്രോഗ്രാമിനിടെ വിശദീകരിച്ചു.
Post Your Comments