ഇപ്പോള്‍ കൊച്ചു കിട്ടികള്‍ അടക്കം എല്ലാവര്ക്കും സെൽഫി ഭ്രമമാണ്. പരിധിവിട്ട സെൽഫി ഭ്രമത്തിനെതിരെ ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന്റെ മുന്നറിയിപ്പ്. അശ്രദ്ധമായ സെൽഫിയെടുപ്പിൽ ഒട്ടേറെ ജീവൻ പൊലിഞ്ഞ സാചര്യത്തിലാണ് അമിതാഭ് ബച്ചൻ ജാഗ്രത പുലർത്താൻ ഉപദേശവുമായി രംഗത്തുവന്നത്.
സെൽഫിയെടുക്കുന്നതിനിടെ ഒട്ടേറെ പേർക്ക് അപകടം സംഭവിച്ചു. അതുകൊണ്ട് സെൽഫിയെടുക്കുമ്പോള്‍ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിൽ കല്യാണ ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവെയാണ് ആരാധകരോട് ബച്ചൻ ഇത് പറഞ്ഞത്. എവിടെ പോയാലും സാധാരണ നമ്മൾ പത്ത് ഫോട്ടോയെങ്കിലും എടുക്കും. എന്നാൽ ഇപ്പോൾ ഒരു സെൽഫി നിർബന്ധമായി മാറിയിരിക്കുന്നുവെന്നും ബച്ചൻ പറഞ്ഞു. വേദിയിൽ ജനക്കൂട്ടത്തെ സാക്ഷിയാക്കി സെൽഫിയെടുക്കാൻ സംഘാടകർ അഭ്യർഥിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറായ ബച്ചൻ ഭാര്യയും എം.പിയുമായ ജയബച്ചനൊപ്പമാണ് ചടങ്ങിന് എത്തിയത്.
Post Your Comments