ബി.ബി.സി പുറത്തിറക്കിയ 2017ല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയുടെ മാതാവും. സിദ്ധിഖിയുടെ മാതാവ് മെഹറുന്നീസ സിദ്ധിഖിയാണ് പട്ടികയില്‍ ഇടംപിടിച്ചത്. അമ്മക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് താരം ഇൗ സന്തോഷ വാര്‍ത്ത അറിയിച്ചത്. ഒരു ചെറിയ ഗ്രാമത്തിലെ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും എല്ലാ തടസങ്ങളെയും അതിജീവിക്കാന്‍ ധൈര്യം കാണിച്ച വ്യക്തിയാണ് തെന്റ അമ്മയെന്ന് സിദ്ധിഖി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജ്, സംരംഭകയും വിദ്യാഭ്യാസ വിചക്ഷണയുമായ ഡോ. ഉര്‍വ്വശി സാഹ്നി, ബിസിനസ് അനലിസ്റ്റ് നിത്യ തുമ്മാലച്ചെട്ടി എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ വനിതകള്‍.
Post Your Comments