BollywoodCinemaGeneralLatest NewsMollywoodNEWSWOODs

സിനിമാ വ്യവസായത്തിന് ഭീഷണിയായ 900 വ്യാജ സിനിമാ വെബ്​സൈറ്റുകള്‍ കണ്ടെത്തി

സിനിമാ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന വ്യാജന്മാരെ ഒതുക്കാന്‍ നടപടി. അതിന്റെ ഫലമായുള്ള അന്വേഷണത്തില്‍ സിനിമകള്‍ വ്യാജമായി ചോര്‍ത്തുന്ന 900 വെബ്​സൈറ്റുകള്‍ മഹാരാഷ്​ട്ര പൊലീസ്​ കണ്ടെത്തി. സൈബര്‍ സെല്‍ ​ ആരംഭിച്ച അന്വേഷണത്തിന്റെ ഫലമായാണ് ഇത് കണ്ടെത്തിയത്.

മോഷന്‍ പിക്​ച്ചേഴ്​സ്​ അസോസിയേഷല്‍ ഒാഫ്​ അമേരിക്ക എന്ന ഗ്രൂപ്പുമായി ചേര്‍ന്ന് പൈറസിയുടെ ഉറവിടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ് മഹാരാഷ്​ട്ര പൊലീസ്​ . വ്യാജ സിനിമാ സൈറ്റുകളെ തടയാനുള്ള ദൗത്യവുമായി മുന്നേറുന്ന സൈബര്‍ സെല്ലിന്റെ ഈ സംഘത്തില്‍ പതിനൊന്ന്​ അംഗങ്ങളാണുള്ളത്​.

സിനിമകളുടെ തിയേറ്റര്‍ റിലീസിനൊപ്പം അതി​​െന്‍റ വ്യാജപകര്‍പ്പ്​ വെബ്​സൈറ്റില്‍ ഉള്‍പ്പെടുത്തി ഡൗണ്‍ലോഡ്​ ​ചെയ്യാവുന്ന തരത്തിലാണ്​ ഇവ പ്രവര്‍ത്തിച്ചിരുന്നത്​. സിനിമകളുടെ പകര്‍പ്പ്​ എടുക്കാനുള്ള വ്യക്തിയും സോഫ്​റ്റ്​വെയര്‍ -ഹാര്‍ഡ്​വെയര്‍ എന്നിവയും സംഘടിപ്പിച്ചാല്‍ സൈറ്റുകള്‍ എളുപ്പത്തില്‍ തുടങ്ങാവുന്നതാണ്​. ഇത്തരം വെബ്​സൈറ്റുകള്‍ക്കെതിരെ നിയമനടപടി എടുക്കുമെന്നും സൈബര്‍ പൊലീസ്​ ഇന്‍സ്​പെക്​ടര്‍ ജനറല്‍ ബ്രിജേഷ്​ സിങ്​ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button