ബാലചന്ദ്രമേനോന് ചെയ്യാന്‍ പോകുന്ന തന്റെ അടുത്ത സിനിമയെക്കുറിച്ച് ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ക്യാമ്പസ് പശ്ചാത്തലമായി ഒരുക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് അറിയിച്ചു കൊണ്ടാണ് പുതിയ ചിത്രത്തെക്കുറിച്ച് ബാലചന്ദ്രമേനോന് മനസ്സ് തുറക്കുന്നത്.
ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്
അങ്ങിനെ , എന്റെ അടുത്ത ചിത്രത്തിൻറെ പ്രാരംഭ പണികൾ ആരംഭിക്കുകയായി.
ഒരു നല്ല തുടക്കമെന്ന രീതിയിൽ ഞാൻ ഇക്കുറി പുതിയ തലമുറയ്ക്ക് പ്രാതിനിധ്യം കൊടുത്തുകൊണ്ട് അവരിലൂടെ നിങ്ങളോടു ഒരു കഥ പറയാൻ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്തമാനം അറിയിച്ചുകൊള്ളട്ടെ .
ഒരു കോളേജ് കാംപ്സിന്റെ പശ്ചാത്തലമായതുകൊണ്ടു ആവുന്നത്ര പുതിയ മുഖങ്ങൾ ഈ ചിത്രത്തിൽ ഉണ്ടാകണം എന്ന് എനിക്കും ഈ ചിത്രം നിർമ്മിക്കുന്ന കൃഷ്ണകലാ ക്രിയേഷന്‍സിന്റെ നിർമ്മാതാവ് ശ്രീ ആർ. ഹരികുമാറിനും പ്രത്യേക താൽപ്പര്യമുണ്ട് .ആയതിലേക്കുള്ള ഒരു അറിയിപ്പു കൂടിയാണ് ഈ പോസ്റ്റ് .
വാട്സ്ആപ്പിൽ ഇതു കണ്ടവർ ചോദിച്ചു ‘നിങ്ങൾക്കെന്താ ആമ്പിള്ളേര് മാത്രം മതിയോ ?” എന്ന് . അതുകൊണ്ടുതന്നെ ഇവിടെ അത് ഞാൻ തിരുത്തുന്നു. കോളേജ് കുമാരികളായ പെൺകുട്ടികൾക്കും സ്വാഗതം. താല്പര്യമുള്ളവരോട് ഫോട്ടോയും വിവരങ്ങളും krishnakalacreations17@gmail.com എന്ന മെയിലിലേക്കു സെപ്ററ്റംബർ 10 നു മുൻപ് അയക്കുക . ഒപ്പം നിങ്ങളുടെ പ്രാർത്ഥനകളും …..
Post Your Comments