CinemaNEWS

നടി ജയപ്രദ വീണ്ടും മലയാളത്തിലേക്ക്

എം.എ നിഷാദ് സംവിധാനം ചെയ്യുന്ന ‘കിണര്‍’ എന്ന സിനിമയിലാണ് ജയപ്രദ വേറിട്ട വേഷം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. മലയാളത്തില്‍ ബ്ലെസ്സി സംവിധാനം ചെയ്ത ‘പ്രണയമായിരുന്നു ‘ ജയപ്രദയുടെ അവസാന ചിത്രം. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജയപ്രദ മലയാളത്തില്‍ തിരിച്ചെത്തുന്നത്. ദേവദൂതനിലെ അലീന എന്ന കഥാപാത്രവും പ്രണയത്തിലെ ഗ്രേസി എന്ന കഥാപാത്രവും ജയപ്രദയുടെ സിനിമാ കരിയറിലെ മികച്ച രണ്ടു വേഷങ്ങളാണ്.

shortlink

Related Articles

Post Your Comments


Back to top button