കാന്‍സര്‍ രോഗത്തിനെതിരെ ലോകമെങ്ങും പലതരത്തിലുള്ള ബോധവൽകരണ പ്രവർത്തനങ്ങൾ നടക്കാറുണ്ട് .എന്നാൽ അവയിൽ കൗതുകം നിറഞ്ഞ ഒരു ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് . നോ ഷേവ് നവംബർ എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിൻ അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന www.no-shave.org എന്ന സൈറ്റ് ആണ് സംഘടിപ്പിക്കുന്നത്.അമേരിക്കൻ കാന്‍സര്‍ സൊസൈറ്റിയുടെയും, അമേരിക്കയിലെതന്നെ പ്രീവെന്റ് കാൻസർ ഫൗണ്ടയേഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ ക്യാമ്പയിൻ ഹാഷ് ടാഗ് മലയാളികളും ഏറ്റെടുത്തു കഴിഞ്ഞു
30 ദിവസ്സത്തേക്ക് നിങ്ങളുടെ കത്രികയ്ക്കും , ട്രിമ്മറിനും റസ്റ്റ് കൊടുക്കുക .കാൻസർ രോഗികൾക്ക് റേഡിയേഷൻ മൂലം നഷ്ടമാവുന്ന മുടിയും താടിയും പ്രതീകാത്മകമായി നീട്ടി വളർത്തുക.
നവംബര്‍ മാസം നിങ്ങള്‍ ബ്യൂട്ടിപാര്‍ലറില്‍ ചിലവാക്കുന്ന തുക കൂട്ടിവയ്ക്കുക
ആ പണം നിങ്ങള്ക്ക്നേരിട്ട് അറിയാവുന്ന ഏതെങ്കിലും സംഘടനകളെ ഏല്‍പ്പിക്കുക.
Post Your Comments