മലയാളത്തിലെ ആദ്യ സിനിമ സംവിധായികയാണ് വിജയ നിര്‍മല .
ലോക സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇവര്‍ 2002-ല്‍ ഗിന്നസ്ബുക്കില്‍ ഇടം നേടിയിരുന്നു. തെലുങ്കില്‍ നാല്‍പ്പതില്‍പരം സിനിമകള്‍ ഇവരുടെ സംഭാവനയാണ്.
സംവിധാനത്തിന് പുറമേ മികച്ചൊരു അഭിനേത്രി കൂടിയായിരുന്നു വിജയ നിര്‍മ്മല. മലയാളത്തിലും തമിഴിലുമായി 25 വീതം ചിത്രങ്ങളിൽ അഭിനയിച്ചു. തെലുങ്ക് ചിത്രങ്ങൾ ഉൾപ്പെടെ ഇരുനൂറോളം ചിത്രങ്ങളിലും വിജയ നിര്‍മ്മല വേഷമിട്ടു. 1973-ല്‍ പുറത്തിറങ്ങിയ ‘കവിത’ എന്ന ചിത്രമാണ് ഇവര്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ചലച്ചിത്രം. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സംവിധായിക പിറവിയെടുത്ത അസുലഭ നിമിഷമായിരുന്നു അത്.
Post Your Comments