CinemaGeneralMollywoodNEWSWOODs

കര്‍ണ്ണനും ലൂസിഫറുമല്ല; തന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച് നടന്‍ പൃഥിരാജ് പറയുന്നു

 

നടന്‍ പൃഥിരാജിനെ നായകനാക്കി സംവിധായകന്‍ പ്രദീപ്‌ എം നായര്‍ ഒരുക്കുന്ന വിമാനം റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിന്‍റെ ചിത്രീകരണം അവസാനിക്കുമ്പോള്‍ ഈ കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം ആരംഭിക്കുന്നുവെന്ന വിശേഷം പങ്കുവയ്ക്കുകയാണ് നടന്‍ പൃഥിരാജ്.

പ്രദീപ് സംവിധാനം ചെയ്യുന്ന വിമാനം തന്റെ സ്വപ്ന പദ്ധതിയാണെന്ന് താരം പറയുന്നു. ഈ ചിത്രം നടക്കുമെന്ന പ്രതീക്ഷകള്‍ ഒരു ഘട്ടത്തില്‍ അവസാനിച്ചിരുന്നുവെന്നും എന്നാല്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തിരക്കഥ കേട്ടത് കാര്യങ്ങള്‍ മാറ്റി മറിച്ചുവെന്നും ഫേസ് ബുക്ക് കുറിപ്പില്‍ താരം പറയുന്നു.
കൂടാതെ മീറ്റര്‍ ഗേജ് എന്ന ചിത്രത്തിലൂടെ വീണ്ടും ഈ കൂട്ടുകെട്ട് ആവര്‍ത്തിക്കുന്നുവെന്നു താരം പറയുന്നു. എഞ്ചിനീയര്‍ കുരുവിളയുടെ കഥയാണ്‌ പുതിയ ചിത്രമെന്നും പൃഥി കുറിക്കുന്നു.

” എന്റെയും പ്രദീപിന്റെയും കൂട്ടുക്കെട്ട് വീണ്ടും ആവര്‍ത്തിക്കുന്നു. ഞങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിക്കുന്നതിന് ഇതിനേക്കാള്‍ നല്ല ദിവസമില്ല. ഞാനും പ്രദീപും പങ്കുവെച്ച സ്വപ്നമാണിത്. അത് എപ്പോഴാണെന്നൊന്നും എന്നോട് ചോദിക്കരുത്. കാരണം ഭീമമായ ഗവേഷണവും തയ്യാറെടുപ്പും ഈ ചിത്രം ആവശ്യപ്പെടുന്നുണ്ട്.”

shortlink

Related Articles

Post Your Comments


Back to top button