CinemaMollywoodNEWS

‘വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി’ വീണ്ടും!

ഘുനാഥ് പലേരിയുടെ തിരക്കഥയില്‍ രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ്‌ ‘മേലെ പറമ്പില്‍ ആണ്‍വീട്’. ചിത്രത്തിലെ ജഗതിയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഇന്നത്തെ യുവതലമുറയും അതേ പോലെ ഏറ്റു പറയുന്നുണ്ട്, തമിഴത്തി വേലക്കാരി വീട്ടിലെത്തുമ്പോള്‍ തമിഴ് പഠിക്കാന്‍ തയ്യാറെടുക്കുന്ന ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ ജഗതി ശ്രീകുമാര്‍ അനശ്വരമാക്കിയിരുന്നു. ചിത്രത്തിലെ ജഗതിയുടെ ഹിറ്റ് ഡയലോഗായ ‘വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി’ എന്ന പേരില്‍ മലയാളത്തില്‍ ഒരു സിനിമ വരുന്നു. നവാഗതനായ ഗോവിന്ദ് വരാഹ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഹുല്‍ മാധവ്, ശ്രവ്യ എന്നീ പുതുമുഖങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഫെബ്രുവരിയിൽ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം ജി വി ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി രാജു ബാബുവാണ് നിര്‍മ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button