BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

2017ല ഏറ്റവും ജനപ്രീതിയാര്‍ജിച്ച താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഈ ബോളിവുഡ് സുന്ദരിയ്ക്ക്

2017ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സെലിബ്രിറ്റിയുടെ പട്ടിക പുറത്തുവിട്ടു യാഹു. അതില്‍ വനിതകളുടെ പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത് സണ്ണിലിയോണാണ്. പോണ്‍ നായികയില്‍ നിന്നും മുന്‍നിര നായികയായി മാറിയ നടിയാണ് സണ്ണി ലിയോണ്‍. പ്രിയങ്ക ചോപ്രയാണ് രണ്ടാം സ്ഥാനത്ത്. പട്ടികയില്‍ ഐശ്വര്യ റായ് മൂന്നാം സ്ഥാനവും കത്രീന കൈഫ് നാലാം സ്ഥാനവും ദീപിക പദുകോണ്‍ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. കരീന കപൂറും മമത കുല്‍ക്കര്‍ണിയും ദിശ പാട്ടാനിയും ഇഷ ഗുപ്തയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

പുരുഷ വിഭാഗത്തില്‍, അന്തരിച്ച നടന്‍ വിനോദ് ഖന്നയ്ക്കാണ് ആദ്യ സ്ഥാനം ലഭിച്ചത്. കാരണം, അദ്ദേഹം മരിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകളും തിരഞ്ഞത് സെലിബ്രേറ്റിയെന്നായിരുന്നു. സല്‍മാന്‍ ഖാനും രജനികാന്തിന്റെയും തട്ടിമാറ്റിക്കൊണ്ട് കപില്‍ ശര്‍മ പട്ടികയില്‍ രരണ്ടാം സ്ഥാനം സ്വന്തമാക്കി. പട്ടികയില്‍ കമലഹാസന്‍ ആറാമതും രജനീകാന്ത് ഏഴാമതും സല്‍മാന്‍ ഖാന്‍ എട്ടാമതുംസ്ഥാനത്താണ്.

shortlink

Related Articles

Post Your Comments


Back to top button