CinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

മുന്‍നിര നായികയായിട്ടും നയന്‍താരയോട് വിവേചനം, ചോദ്യം ചെയ്‍ത് നടി രാകുല്‍ പ്രീത്

സിനിമയില്‍ നായകന്‍മാരെയും നടിമാരെയും തുല്യ രീതിയില്‍ അല്ല പരിഗണിക്കുന്നത്.സ്ത്രീകള്‍ക്ക് എവിടെയും രണ്ടാം സ്ഥാനമാണ് ലഭിക്കുന്നത്. മുന്‍ നിര നായിക ആയിട്ടും നയന്‍താരയോടു ഈ വിവേചനം കാണിക്കുന്നതിനെതിരെ നടി രാകുല്‍ പ്രീത് സിംഗ് രംഗത്ത്. മുന്‍നിര നായികയായിട്ടും നയന്‍താരയ്‍ക്ക് നായകനേക്കാളും പ്രതിഫലം കുറച്ചുകൊടുക്കുന്നത് എന്തുകൊണ്ടെന്ന് രാകുല്‍ ചോദിക്കുന്നു.

നയന്‍താര നായികയായി വന്ന സിനിമകളെല്ലാം ഹിറ്റാണ്. അവരെ കേന്ദ്രകഥാപാത്രമാക്കിയാണ്‌ ആ സിനിമകളെല്ലാം. എന്നിട്ടും മൂന്ന് കോടി മാത്രമാണ് നയന്‍താരയ്‍ക്ക് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോളിവുഡിലെ മുന്‍നിര നായകന്‍മാര്‍ക്ക് 15 കോടി രൂപയോളം പ്രതിഫലം ലഭിക്കുന്നുണ്ട്. ഇത് കോളിവുഡിന്റെ മാത്രം പ്രത്യേകതയല്ല, മറ്റ് ഭാഷകളിലെ സിനിമയിലും വിവേചനമുണ്ടെന്നും രാകുല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button