CinemaGeneralLatest NewsNEWSWOODs

പുതുവര്‍ഷാഘോഷത്തില്‍ മുഖ്യാതിഥിയായി സണ്ണി ലിയോണ്‍

പോണ്‍ താരവും ബോളിവുഡിലെ തിരക്കുള്ള താരവുമായ സണ്ണി ലിയോണ്‍ ഒരു സ്വകാര്യ കമ്പനി സംഘടിപ്പിക്കുന്ന പുതുവര്‍ഷാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. ആരാധകര്‍ ആവേശത്തോടെയാണ് ഈ പരിപാടിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ബംഗളുരുവിലെ സ്വകാര്യ കമ്പനിയാണ് സണ്ണി ലിയോണ്‍ ആരാധകര്‍ക്ക് ആവേശം നല്‍കാന്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ണാടക സംസ്ഥാനത്തിന്റെ സംസ്‌കാരവും പാരമ്പര്യവും എന്തെന്ന് അറിയാത്ത സണ്ണി ലിയോണിനെ സംസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ബംഗളുരുവിലെ ചില ഐടി സ്ഥാപനങ്ങള്‍ വഴിയാണ് ടിക്കറ്റ് വിതരണം നടത്തുന്നത്. ടിക്കറ്റിനും മറ്റ് വിവരങ്ങള്‍ക്കുമായി നിരവധിപേരാണ് ഓഫീസുമായി ബന്ധപ്പെടുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button