IFFKInternationalLatest NewsMollywood

‘നായിന്റെ ഹൃദയം’ ഇന്ന് മലയാള സിനിമ വിഭാഗത്തില്‍

ന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള വിഭാഗത്തിൽ ‘നായിന്റെ ഹൃദയം’ ഇന്ന് പ്രദർശനത്തിനെത്തും. മിഖായേല്‍ ബള്‍ഗാക്കോവിനെ വ്യത്യസ്തമായി വായിച്ച്‌ അതിൽനിന്നു രൂപാന്തരം സംഭവിച്ചു സൃഷ്ടിക്കപെട്ടതാണ് ഈ ചിത്രം. സമൂഹത്തില്‍ നിലനില്‍ക്കുന്ന മനുഷ്യന്‍ എന്ന സന്ദേശത്തെ തര്‍ക്കുകയാണ് ചിത്രത്തിലൂടെ. വ്യക്തി സ്വാതന്ത്ര്യം ഇന്നത്തെ സമൂഹത്തില്‍ ഹനിക്കപ്പെടുന്നതായും അത് തടയണമെന്നും സംവിധായകന്‍ കെ.പി ശ്രീകൃഷ്ണന്‍ പറഞ്ഞു.

റഷ്യന്‍ നോവലിസ്റ്റ് മിഖായേല്‍ ബള്‍ഗാക്കോവിന്റെ വിശ്വ വിഖ്യാതമായ നോവലാണ് ‘ഹാര്‍ട്ട് ഓഫ് എ ഡോഗ് ‘. 1925ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ റഷ്യയില്‍ സ്റ്റാലിസ്റ്റ് കാലത്തെ സംബന്ധിച്ച്‌ ലോകത്ത് പലമാതിരി ചര്‍ച്ചയ്ക്ക് വഴിവെച്ച പുസ്തകങ്ങളില്‍ ഒന്നാണ്. ‘നായിന്റെ ഹൃദയത്തിലൂടെ’ ബള്‍ഗാക്കോവിനെ വ്യത്യസ്തമായി വായിക്കുകയാണ് സംവിധായകന്‍ . ഒരു ശാസ്ത്രഞ്ജന്‍ അയാളുടെ പരീക്ഷണങ്ങള്‍ക്ക് വേണ്ടി ഒരു നായയെ ഉപയോഗിക്കുന്നതാണ് സിനിമ.കേരളത്തിലെ നിരവധി ബദല്‍ നാടക അരങ്ങുകളുടെ നായകനായ രാമചന്ദ്രന്‍ മൊകേരിയാണ് സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button