Latest NewsTollywood

രാജമൗലിക്ക് ഇഷ്ടം ബാഹുബലിയല്ല മറ്റൊരു ചിത്രമാണ്

ബംഗളൂരു: ബാഹുബലി എന്ന ലോകമെമ്പാടും ശ്രദ്ധ നേടിയ 2017 ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ വിനോദമൂല്യത്തില്‍ മികച്ച് നില്‍ക്കുന്നത് ഏപ്രിലില്‍ പുറത്തിറങ്ങിയ ബാഹുബലി ദ കണ്‍ക്ലൂഷന്‍ ആണെന്ന് പലരും തലകുലുക്കി സമ്മതിക്കുന്നുണ്ട്. എന്നാല്‍. ചിത്രത്തിന്റെ സംവിധായകനായ എസ്.എസ്.രാജമൗലിയുടെ ഏറ്റവും പ്രിയപ്പെട്ട സിനിമ അതല്ല.

തെലുങ്കില്‍ ഇറങ്ങിയ അര്‍ജ്ജുന്‍ റെഡ്ഡിയാണ് രാജമൗലിയുടെ പ്രിയ ചിത്രം.പ്രണയ ചിത്രങ്ങളോട് തനിക്ക് വലിയ പ്രിയമൊന്നുമില്ലെങ്കിലും, ദേവരകൊണ്ട, ശാലിനി പാണ്ഡേ എന്നിവരുടെ ഹൈക്ലാസ് പ്രകടനം ഉജ്ജ്വലമായെന്ന് രാജമൗലി പറഞ്ഞു.

നാലുകോടിയുടെ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 50 കോടിയാണ് ലാഭമുണ്ടാക്കിയത്.അര്‍ജുന്‍ റെഡ്ഡി തമിഴില്‍ വര്‍മ എന്ന പേരില്‍ റീമേക് ചെയ്യുന്നുണ്ട്. നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് കന്നിവേഷമിടുന്ന ചിത്രം ബാലയാണ് സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button