CinemaLatest NewsMollywoodWOODs

പാര്‍വതിയ്ക്ക് പിന്തുണ, പക്ഷെ ആള് മാറിപ്പോയി; അമളി മനസ്സിലായ തരൂര്‍ മാപ്പ് പറഞ്ഞു

 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ശശി തരൂരിന് പറ്റിയ അബദ്ധമാണ്. കസബയെയും നടന്‍ മമ്മൂട്ടിയെയും വിമര്ഷിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന നടി പാര്‍വതിയ്ക്ക് പിന്തുണയുമായി ശശീ തരൂര്‍ എത്തിയിരുന്നു. മലയാളത്തിലെ മുതിര്‍ന്ന താരങ്ങള്‍ പാര്‍വതിക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ ചെയ്ത ട്വീറ്റ് ഏറെ ചര്‍ച്ചയാവുകയും ചെയ്തു. പക്ഷെ, ട്വിറ്ററില്‍ ടാഗ് ചെയ്തപ്പോള്‍ ശശി തരൂര്‍ പാര്‍വതിക്ക് പകരം പാര്‍വതി നായരെയാണ് ടാഗ് ചെയ്തത്.

ടാഗ് ചെയ്ത പാര്‍വതി മാറിപ്പോയെന്ന് ശശി തരൂരിന് മനസ്സിലായത് ഏതാണ്ട് മൂന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ്. അമളി മനസ്സിലായപ്പോള്‍ മറ്റൊരു ട്വീറ്റിലൂടെ ശശി തരൂര്‍ ക്ഷമാപണവും നടത്തി. മലയാളത്തിലെ മുതിര്‍ന്ന താരങ്ങളോട് പറഞ്ഞതില്‍ മാറ്റമില്ലെന്ന് തരൂര്‍ രണ്ടാമതും എടുത്തു പറഞ്ഞിട്ടുണ്ട്.

പാര്‍വതിക്ക് സ്ത്രീവിരുദ്ധതയുണ്ടെന്ന കാര്യം തുറന്നുപറയാനുള്ള അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും മലയാളത്തിലെ മുതിര്‍ന്ന താരങ്ങള്‍ പാര്‍വതിക്കൊപ്പം നില്‍ക്കുകയാണ് ചെയ്യേണ്ടത് എന്നുമായിരുന്നു ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. പാര്‍വതി തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കുകയും ഒരാള്‍ അറസ്റ്റിലാകുകയും ചെയ്തതിന് പിന്നാലെയാണ് ശശി തരൂര്‍ പാര്‍വതിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button