KollywoodNEWS

അജിത്തിനെ എനിക്ക് സാര്‍ എന്ന് വിളിക്കാന്‍ കഴിയില്ല കാരണം വിശാല്‍ തന്നെ പറയുന്നു

തമിഴ് സൂപ്പര്‍താരം അജിത്തിനെ സാര്‍ എന്ന് വിളിക്കാന്‍ കഴിയില്ല എന്നാണ് നടന്‍ വിശാല്‍ പറയുന്നത്. തമിഴകത്ത്‌ വലിയ ആരാധക വൃന്ദമുള്ള നടനാണ്‌ അജിത്‌. എത്ര ഉയരത്തില്‍ എത്തിയാലും യാതൊരു തലക്കനവും ഇല്ലാത്തയാളാണ്‌ അജിത്തെന്നാണ്‌ സഹപ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. അജിത്തിനെ തനിക്ക്‌ സാര്‍ എന്ന്‌ വിളിക്കാനാവില്ലെന്ന്‌ വിശാല്‍ തുറന്നു സമ്മതിക്കുന്നു. അതിനു കാരണമായി വിശാല്‍ പറയുന്നത് ഇങ്ങനെയാണ്. എനിക്ക് അജിത്‌ എന്നാല്‍ നല്ലൊരു സുഹൃത്തിനേപ്പോലെയാണ്‌. അത് പോലെ തന്നെയാണ് തിരിച്ചും സുഹൃത്തിനെ സാര്‍ എന്ന്‌ വിളിക്കാനാവില്ലെന്ന്‌ വിശാല്‍ പറഞ്ഞതായാണ്‌ റിപ്പോര്‍ട്ടുകള്‍. മറ്റുള്ള എല്ലാ നടന്മാരെയും ഒരുപോലെയാണ്‌ കാണുന്നതെന്നും വിശാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button