മുംബൈ: പുതിയ ലോകത്തേക്ക് ഉയരുന്ന ടൈഗർ ഷ്രോഫ്, കൃതി സനോണിന്റെ ജാവ് ഡ്രോപ്പിംഗ് ആക്ഷൻ സീക്വൻസുകൾ, അമിതാഭ് ബച്ചന്റെ തിളങ്ങുന്ന സാന്നിധ്യം എന്നിവയുൾപ്പെട്ട വിഷ്വൽ മാജിക്കായി ബോളിവുഡ് ചിത്രം ഗണപതിന്റെ ട്രെയ്ലർ പ്രേക്ഷകരിലെക്കെത്തി. ഒക്ടോബർ 20ന് ആഗോളതലത്തിൽ ചിത്രം തിയേറ്ററുകളിലേക്കെത്തും. ടൈഗർ ഷ്രോഫ്, കൃതി സനോൻ, ഇതിഹാസതാരം അമിതാഭ് ബച്ചൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലർ പ്രേക്ഷകരുടെ ആവേശം എപ്പോഴും നിലനിർത്തിയിട്ടുണ്ട്.
‘ഗണപത്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ദ്രിയങ്ങൾക്ക് ഒരു വിരുന്നാണ്, അതിശയിപ്പിക്കുന്ന വിഷ്വലുകൾ, ആവേശകരമായ സീക്വൻസുകൾ, ഏറ്റവും മികച്ച അഭിനേതാക്കളുടെ താര നിര. തീർച്ചയായും ഒരു വിഷ്വൽ എക്സ്ട്രാവാഗൻസ എന്ന നിലയിൽ, ഈ മാഗ്നം ഓപസ് ആരാധകരെയും പ്രേക്ഷകരെയും ഒരു മാസ്മരിക ലോകത്തേക്ക് കൊണ്ടുപോകുമെന്ന് വാഗ്ദാനം ചെയ്യുന്നു.
ചിത്രത്തിന്റെ വിഎഫ്എക്സ് തികച്ചും ലോകോത്തരമാണ്. ഇത് അന്തർദേശീയ നിലവാരത്തിനൊപ്പം മികച്ച സിനിമാറ്റിക് അനുഭവം നൽകുന്നു. ചിത്രത്തിന്റെ വരവോടെ, പൂജാ എന്റർടൈൻമെന്റ് സിനിമാ നിർമ്മാണത്തിന്റെ അതിരുകൾ ഭേദിക്കുമെന്നും മറ്റുള്ളവർക്കും ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്നും ഉറപ്പാണ്.
വികാസ് ബാൽ സംവിധാനം ചെയ്ത്, ഗുഡ് കോയുമായി സഹകരിച്ച് പൂജ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന ‘ഗണപത്: എ ഹീറോ ഈസ് ബോൺ’ എന്ന ചിത്രം വാഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, വികാസ് ബഹൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. 2023 ഒക്ടോബർ 20 ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.
പിആർഓ: പ്രതീഷ് ശേഖർ.
Post Your Comments