CinemaGeneralIndian CinemaNEWS

ഇന്ന് താന്‍ ജീവനോടെയിരിക്കാന്‍ കാരണം മനോജ്‌ കെ ജയന്‍; മരണത്തെ മുന്നില്‍ക്കണ്ട നേരത്തെക്കുറിച്ച് മഞ്ജുവാര്യര്‍

സിനിമയുടെ ഷൂട്ടിങ്ങിനിടെ താരങ്ങള്‍ക്ക് അപകടങ്ങള്‍ പറ്റുക ചിലപ്പോള്‍ സ്വാഭാവികം. എന്നാല്‍ വളരെ ചുരുക്കം പേര്‍ക്ക് ആ അപകടത്തിലൂടെ ജീവിതം തന്നെ നഷ്ടമാകുന്നു. അപകടങ്ങള്‍ കൂടുതലും ഉണ്ടാകുന്നത് സ്റ്റണ്ട്, ആത്മഹത്യ തുടങ്ങിയവ ചിത്രീകരിക്കുമ്പോഴാണ്. അത്തരത്തില്‍ സിനിമാ ഷൂട്ടിങ്ങിനിടെ താനും മരണത്തെ മുഖാമുഖം കണ്ടുവെന്ന് നടി മഞ്ജുവാര്യര്‍ വെളിപ്പെടുത്തുന്നു.

ആദ്യ ചിത്രമായ സല്ലാപം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ സംഭവിച്ച ഒരു കാര്യമാണ് മഞ്ജു ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ലോഹിത ദാസ് ചിത്രമായ സല്ലാപത്തില്‍ ക്ലൈമാക്‌സ് മഞ്ജു ട്രെയിനിന് മുന്നില്‍ ചാടാന്‍ വേണ്ടി ഓടുന്ന രംഗമാണ്. ഷൂട്ടിംഗ് നടക്കുന്ന സമയം ട്രെയിനിന്റെ മുമ്പിലേക്ക് നടന്ന താന്‍ മാറാതെ ഓടി വരുന്ന ട്രെയിന്റെ അടുത്തേക്ക് തന്നെ ഓടി കൊണ്ടിരുന്നു. ആ സമയം ഏതോ ഒരു അമാനുഷിക ശക്തി തന്നെ ഓടാന്‍ പ്രേരിപ്പിച്ചെന്ന് മഞ്ജു പറയുന്നു. എന്നാല്‍ ഇത് കണ്ടു കൊണ്ട് നിന്ന മനോജ്‌ കെ ജയന് എന്തോ പന്തികേട് തോന്നിയതുകൊണ്ട് ഓടി വന്നു പിടിച്ചു.

ട്രെയിനിന്റെ ഏതോ ഒരു കമ്പിയിലോ കൊളുത്തിലോ തന്റെ മുടി നാര് തൊട്ടിരുന്നു. പക്ഷേ എങ്ങനെയോ മനോജേട്ടന് എന്നെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കാന്‍ കാരണം ഒരു പക്ഷെ മനോജേട്ടനാണ് മഞ്ജു പറയുന്നു.

മഴവില്‍ മനോരമ ചാനലില്‍ റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിക്കിടെയായിരുന്നു മഞ്ജുവിന്റെ പരാമര്‍ശം. പുതിയ ചിത്രമായ കെയര്‍ ഓഫ് സൈറ ഭാനുവിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഷയിന്‍ നിഗത്തിനൊപ്പം മഞ്ജു പരിപാടിയില്‍ അതിഥിയായി എത്തിയത്.

എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button