CinemaIndian CinemaKollywoodLatest NewsWOODs

എംജിആറിന്റെ ജീവിത കഥ പറയുന്ന ചിത്രം; നായകന്‍ യുവതാരം

മുന്‍ തമിഴ് സൂപ്പര്‍ താരവും മുന്‍ മുഖ്യമന്ത്രിയുമായ എം ജി രാമചന്ദ്രന്റെ ജീവിതം സിനിമയാകുന്നു. . ബാലകൃഷ്ണനാണ് ചിത്രം ഒരുക്കുന്നത്. എംജിആര്‍ എന്ന പേരില്‍ എത്തുന്ന ചിത്രത്തില്‍ സതീഷ് കുമാറാണ് നായകനാകുന്നത്. മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമിയുടെ സാന്നിധ്യത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

എംജിആറിന്റെ ജീവിതത്തെ ബാല്യകാലം മുതല്‍ സത്യസന്ധമായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. സിനിമാക്കാരനില്‍ നിന്ന് രാഷ്ട്രീയക്കാരനിലേക്കുള്ള മാറ്റവും ഡിഎംകെ വിട്ടതും ഒരിക്കല്‍ വെടിയേറ്റതുമെല്ലാം ചിത്രത്തിലുണ്ടാകും.

shortlink

Related Articles

Post Your Comments


Back to top button