CinemaEast Coast VideosMollywoodNEWSSongsVideos

മമ്മൂട്ടിയുടെ മാസ് എന്ട്രിയുമായി മാസ്റ്റര്‍പീസിലെ കളര്‍ഫുള്‍ ‘മൈലാഞ്ചിപ്പാട്ട്’ (വീഡിയോ)

ക്രിസ്മസ് റിലീസായി എത്തുന്ന മാസ് മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസിലെ മറ്റൊരു ഗാനം കൂടി പുറത്തിറങ്ങി. റഫീക്ക് അഹമ്മദിന്‍റെ ചടുലമായ വരികള്‍ക്ക് ദീപക് ദേവിന്റെ ത്രസിപ്പിക്കുന്ന സംഗീതം പുതിയ ഗാനത്തിന് മിഴിവേകുയാണ്. ഗാനം റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ജാസിഗിഫ്റ്റ് ആലപിച്ച ഈ ‘മൈലഞ്ചിപ്പാട്ട്’ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഈസ്റ്റ്‌ കോസ്റ്റിന്‍റെ ഒദ്യോഗിക യുട്യൂബ് ചാനല്‍ വഴിയാണ് ഗാനം റിലീസ് ചെയ്തത്. ഗാനത്തിനിടെ മമ്മൂട്ടിയുടെ മാസ് എന്‍ട്രിയും ആരാധകര്‍ ആഘോഷമാക്കുകയാണ്.

നേരത്തെ പുറത്തിറങ്ങിയ, ചിത്രത്തിലെ ‘മാനത്തിന്‍ മേലെ മേലെ’ എന്ന ക്യാമ്പസ് ഗാനവും ഇതിനോടകം ഹിറ്റ്ലിസ്റ്റില്‍ ഇടംപിടിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button