CinemaMollywoodNEWS

‘പടയോട്ടം’ വീണ്ടും നായകനായി സൂപ്പര്‍ താരം

‘പടയോട്ടം’ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യമെത്തുന്ന പേര് പ്രേം നസീറിന്റെയും, മോഹന്‍ലാലിന്റെയുമൊക്കെയാണ്, എന്നാല്‍ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരം മറ്റൊരു പടയോട്ടവുമായി എത്തുകയാണ്. ബിജുമേനോന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേരാണ് ‘പടയോട്ടം’, പഴയ ചിത്രവുമായി പേരില്‍ മാത്രമാണ് സാമ്യം. അല്ലാതെ യാതൊരു ബന്ധവും ഇരു ചിത്രങ്ങളും തമ്മിലില്ല.

ന്യൂജെന്‍ ട്രെന്‍ഡ് പിടിച്ച് എത്തിയിരിക്കുന്ന ‘പടയോട്ടം’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. നവാഗതനായ റഫീക്ക് ഇബ്രാഹിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജയ് രാഹുല്‍, അരുണ്‍ എ.ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്. വീക്കന്‍ഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button