BollywoodCinemaGeneralNEWS

പാലഭിഷേകമില്ല, തൊണ്ട പൊട്ടുന്ന ജയ്‌വിളിയില്ല; ശ്രീദേവിയുടെ ആരാധകന്‍ ചെയ്തത് ഇങ്ങനെ

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു നടി ശ്രീദേവി, ബോളിവുഡിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ശ്രീദേവി പ്രേക്ഷകരെ ഇപ്പോഴും പക്വമായ വേഷങ്ങളിലൂടെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

നടി ശ്രീദേവിയെ സംബന്ധിക്കുന്ന പുതിയ വാര്‍ത്ത എന്തെന്നാല്‍ പുതിയതായി തുടങ്ങുന്ന ആക്ടിംഗ് സ്കൂളില്‍ ശ്രീദേവി പാഠ്യവിഷയമാകുന്നു എന്നുള്ളതാണ്. ശ്രീദേവിയുടെ കടുത്ത ആരാധകനായ അനീഷ് നായര്‍ തുടങ്ങാന്‍ പോകുന്ന ആക്ടിങ് സ്‌കൂളിലാണ് ശ്രീദേവിയുടെ സിനിമകള്‍ പഠനവിഷയമാകുന്നത്. ശ്രീദേവിയുടെ നൃത്തവും പഠനത്തിന്റെ ഭാഗമാക്കും. ശ്രീദേവിയോടുള്ള ആരാധനാസ്നേഹത്തിനപ്പുറം മറ്റു ചില ലക്ഷ്യങ്ങളും അനീഷിനുണ്ട്.

അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട കുട്ടികള്‍ക്കായി സൗജന്യ അഭിനയ കളരിയും അനീഷ്‌ സംഘടിപ്പിക്കുന്നുണ്ട്. ആരാധകര്‍ നല്‍കുന്ന ഈ സ്‌നേഹത്തിന് ഒരുപാടു നന്ദിയുണ്ടെന്നായിരുന്നു ശ്രീദേവിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button