GeneralLatest NewsMollywoodNEWSWOODs

‘തെറിവിളി, കയ്യേറ്റം ചെയ്യാന്‍ ശ്രമം’: വിളിച്ചുവരുത്തി അപമാനിച്ചെന്ന് നടൻ നീരജ് മാധവ്: ഷോ നടത്താതെ ഉപേക്ഷിച്ച്‌ മടങ്ങി

അവര്‍ എന്റെ ടീമിനേയും എന്നേയും ഞങ്ങളുടെ മാനേജരേയും ശാരീരികമായി അക്രമിക്കാന്‍ ശ്രമിച്ചു

മലയാളത്തിന്റെ പ്രിയ നടന്‍ നീരജ് മാധവ് കഴിഞ്ഞ ദിവസമാണ് തന്റെ സംഗീത പരിപാടിയുടെ ഭാഗമായി യുകെയില്‍ എത്തിയത്. എന്നാല്‍ പരിപാടി പൂര്‍ത്തിയാക്കിതെ താരം നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്.

പരിപാടിയുടെ സംഘാടകരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താരം ഷോ നടത്താതെ മടങ്ങിയതെന്നും തനിക്കും ടീമിനും നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ചു.

read also: തൃശൂർ പൂരത്തിനിടയിൽ ബലൂൺ പൂരം! ഏഴാം പാതിര 7 TH മിഡ്നൈറ്റ് ശ്രദ്ധേയമായി

‘ലണ്ടനിലെ ബ്ലാക്ജാക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ അപ്രതീക്ഷിത സംഭവം ഏറെ വേദനയോടെയാണ് നിങ്ങളെ അറിയിക്കുകയാണ്. സംഘാടകരുടെ അണ്‍പ്രൊഫഷനലായുള്ള പെരുമാറ്റമാണ് ഷോ കാന്‍സല്‍ ചെയ്യാന്‍ കാരണമായത്. സംഘാടകര്‍ ആദ്യം മുതല്‍ വളരെ മോശം രീതിയിലാണ് ഞങ്ങളോട് പെരുമാറിയത്. അപമര്യാദയായി പെരുമാറുകളും ചീത്ത വിളിക്കുകയും അശ്ലീല ഭാഷ ഉപയോഗിക്കുകയും ചെയ്തു. എന്നിട്ടും ഷോയുമായി മുന്നോട്ടുപോവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ ഡബ്ലിനിലെ ഷോ കഴിഞ്ഞതിനു പിന്നാലെ പ്രശ്‌നം വഷളായി. അവര്‍ എന്റെ ടീമിനേയും എന്നേയും ഞങ്ങളുടെ മാനേജരേയും ശാരീരികമായി അക്രമിക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ക്ക് ചുറ്റും ആളുകളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് പരിക്കേല്‍ക്കുമായിരുന്നു.

അംഗീകരിക്കാനാവാത്ത ഈ പെരുമാറ്റം കൊണ്ടാണ് ഇനി ഈ ടൂറുമായി മുന്നോട്ടുപോകേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഇത്ര മോശമായി പെരുമാറിയിട്ടും നല്ല രീതിയില്‍ പരിപാടിയുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ക്കാവില്ലായിരുന്നു. ഞങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അവര്‍ തെറ്റായ രീതിയിലാണ് കാണികളോട് പറഞ്ഞത്. അതേക്കുറിച്ച്‌ സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ആയില്ല. ഞങ്ങളുടെ തിരിച്ചുള്ള യാത്രയും അവര്‍ ക്രമീകരിച്ചിരുന്നില്ല. അതിനാല്‍ ഞങ്ങളുടെ കലാകാരന്മാര്‍ക്ക് ലണ്ടനില്‍ അലയേണ്ടിവന്നു. ഇത്തരം പെരുമാറ്റം ഒരു രീതിയിലും അംഗീകരിക്കാനാവില്ല’.- നീരജ് മാധവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇതുവരെയുണ്ടായതില്‍ ഏറ്റവും മോശം അനുഭവമാണ് ഇതെന്നും നീരജ് കൂട്ടിച്ചേര്‍ത്തു. തന്റെ പരിപാടി കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്‌വര്‍ റീ ഫണ്ടിനായി ബ്ലാക്ക് ജാക്ക് ഇവന്റ്‌സ് ലണ്ടനുമായി ബന്ധപ്പെടണമെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button