GeneralLatest NewsMollywoodNEWSWOODs

നവാഗത സംവിധായകൻ !! ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണി‌യനില്‍ അംഗത്വമെടുത്ത് മോഹൻലാല്‍

ഊഷ്മളമായ സ്വീകരണത്തിനും സ്വാഗതത്തിനും ഫെഫ്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി

മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരു‌ടെ കൂട്ടായ്മയായ ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണി‌യനില്‍ അംഗത്വമെടുത്ത് നടനും സംവിധായകനുമായ മോഹൻലാല്‍. ബറോസ് സിനിമയിലൂടെ സംവിധായക കുപ്പായമണിയുകയാണ് മോഹൻലാല്‍. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍ അംഗമായതിന്‍റെ സന്തോഷം താരം ഫേസ്ബുക്കില്‍ പങ്കുവച്ചു.

read also: എസ് എൻ സ്വാമിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘സീക്രട്ട്’ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി

ഊഷ്മളമായ സ്വീകരണത്തിനും സ്വാഗതത്തിനും ഫെഫ്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഈ അവിശ്വസനീയമായ കുടുംബത്തിന്‍റെ ഭാഗമാകാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നുവെന്ന് മോഹൻലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംവിധായകൻ സിബി മലയിലും മോഹൻലാലിന്‍റെ ആദ്യ ചിത്രം മഞ്ഞില്‍ വിരഞ്ഞ പൂക്കളിലെ അസോസിയേറ്റ് ഡയറക്ടറായിരുന്ന സ്റ്റാൻലിയും ചേർന്നാണ് താരത്തിന് അംഗത്വം നല്‍കിയത്.

shortlink

Post Your Comments


Back to top button