ബിഗ് ബോസ് ഷോയ്ക്ക് ആരാധകർ ഏറെയാണ്. ആറാമത് ബിഗ് ബോസ് മലയാളം സീസൺ ആരംഭിക്കുകയാണ്. സീസണ്‍ 6 ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ ഷോയിലെ ആദ്യ മത്സരാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്.
ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായാണ് മത്സരാര്‍ഥികളെ ഉദ്ഘാടന എപ്പിസോഡിന് മുന്‍പേ പ്രഖ്യാപിക്കുന്നത്. കോമണര്‍ മത്സരാര്‍ഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കായികാധ്യാപികയും ബൈക്ക് റൈഡറുമായ റസ്മിന്‍ ബായ്‍, യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നിഷാനയുമാണ് സീസണ്‍ 6 ല്‍ കോമണര്‍ മത്സരാര്‍ഥികളായി എത്തുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്‍റെ ലോഞ്ച് എപ്പിസോഡ് മാര്‍ച്ച് 10 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ആണ്. പിന്നീട് തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30 നും ശനി, ഞായര്‍ ദിനങ്ങളില്‍ രാത്രി 9 നും ഷോ കാണാനാവും. മറ്റ് മത്സരാര്‍ഥികളെ പതിവുപോലെ ലോഞ്ച് എപ്പിസോഡില്‍ മാത്രമാവും പ്രഖ്യാപിക്കുക.
Post Your Comments