GeneralLatest NewsMollywoodNEWSWOODs

നാണമില്ലാത്തവനല്ല ഞാൻ: മോഹൻലാൽ

ബേസിക് ആയിട്ട് ഷൈ ഉള്ള ഒരാളാണ് ഞാൻ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ട വാലിബൻ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മോഹൻലാൽ നൽകിയ ഒരു അഭിമുഖം ശ്രദ്ധ നേടുന്നു. ഇപ്പോഴും നാണം കൊണ്ടു നടക്കുന്ന ആളാണ് താനെന്നും അറിഞ്ഞു കൂടാത്ത നൃത്തം ഈസിയായിട്ട് ചെയ്യാൻ പറ്റില്ലയെന്നും മോഹൻലാൽ പറയുന്നു.

read also: ‘ബുദ്ധിയില്ലാത്ത പാമ്പ് എങ്ങനെയിത് ചെയ്യുന്നു?’ അന്ധവിശ്വാസമെന്നു പറഞ്ഞ നികേഷ് കുമാറിനോട് സ്വാസിക

‘ഇപ്പോഴും അതേ നാണം കൊണ്ടു നടക്കുന്ന ആളാണ് ഞാൻ. നാണമില്ലാത്തവനല്ല. നാണമുള്ളവനാണ്. ബേസിക് ആയിട്ട് ഷൈ ഉള്ള ഒരാളാണ് ഞാൻ. അറിഞ്ഞു കൂടാത്ത നൃത്തം ഈസിയായിട്ട് ചെയ്യാൻ പറ്റില്ലല്ലോ. കുറച്ചു ധാരണയുള്ള ആൾക്കാരുടെ മുന്നിലേക്കാണ് നമ്മൾ ഈ പ്രകടനം കാഴ്ചവയ്ക്കുന്നത്. അപ്പോൾ അത് ശരിയാകാനുള്ള പ്രാർഥനയിലൂടെ അത് ചെയ്യുമ്പോഴാണ് അത് ശരിയാകുന്നത്.’- മോഹൻലാൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button