GeneralLatest NewsNEWSTV Shows

എനിക്കും കുഞ്ഞിനും കൂട്ടായി ഇനി ദിലീപേട്ടൻ! ബിഗ് ബോസ് താരം ശാലിനി നായര്‍ വിവാഹിതയായി

എന്തെഴുതണമെന്നറിയാതെ വിരലുകള്‍ നിശ്ചലമാവുന്ന നിമിഷം.

ആരാധകർ ഏറെയുള്ള റിയാലിറ്റിഷോയാണ് ബിഗ് ബോസ്. ഷോയുടെ മലയാളം പതിപ്പ് 4ല്‍ മത്സരാര്‍ത്ഥിയായി എത്തിയ ശാലിനി നായര്‍ വിവാഹിതയായി. ദിലീപ് ആണ് വരൻ. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് വിവാഹ വാര്‍ത്ത പങ്കുവച്ചത്.

read also: എനിക്ക് മക്കളില്ല, ഭർത്താവ് മദ്യപാനിയായിരുന്നു, ഭ്രാന്ത് പിടിപ്പിക്കുന്ന ജീവിതാവസ്ഥ: നടി ബീന പറയുന്നു

വിവാഹചിത്രങ്ങള്‍ പങ്കുവച്ച്‌ ശാലിനി കുറച്ച വാക്കുകള്‍ ഇങ്ങനെ,

എന്തെഴുതണമെന്നറിയാതെ വിരലുകള്‍ നിശ്ചലമാവുന്ന നിമിഷം. വിറയ്ക്കുന്ന കൈകളോടെ, നെഞ്ചിടിപ്പോടെ ഉള്ളകം നിറയുന്ന നിമിഷം പ്രിയപ്പെട്ടവരിലേക്ക് പങ്കുവയ്ക്കുകയാണ്. സമൂഹത്തിന് മുന്നില്‍ ഒരിക്കല്‍ ചോദ്യചിഹ്നമായവള്‍ക്ക്, അവളെ മാത്രം പ്രതീക്ഷയര്‍പ്പിച്ചു ജീവിക്കുന്ന കുഞ്ഞിന്, താങ്ങായി ഇന്നോളം കൂടെയുണ്ടായ കുടുംബത്തിന്, മുന്നോട്ടുള്ള ജീവിതത്തില്‍ കരുതലായി കരുത്തായി ഒരാള്‍ കൂട്ട് വരികയാണ്..ദിലീപേട്ടൻ! ഞാൻ വിവാഹിതയായിരിക്കുന്നു. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പുതിയ ജീവിതം തുടങ്ങുകയാണ് സ്നേഹം പങ്കുവെച്ച എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button