CinemaGeneralKeralaLatest NewsMollywoodNEWSWOODs

നടി ആൻ അ​ഗസ്റ്റിന്റെ മുൻ ഭർത്താവും ഛായാ​ഗ്രാഹകനുമായ ജോമോൻ ടി ജോൺ വീണ്ടും വിവാഹിതനായി

നിരവധി താരങ്ങളാണ് ദമ്പതികൾക്ക് ആശംസ അർപ്പിച്ച് എത്തിയത്

പ്രശസ്ത ഛായാ​ഗ്രാഹകൻ ജോമോൻ ടി ജോൺ വിവാഹിതനായി. അൻസു എൽസ വർ​ഗീസാണ് വധു. നടി ആൻ അ​ഗസ്റ്റിന്റെ മുൻ ഭർത്താവാണ് ജോമോൻ ടി ജോൺ. 2014 – ൽ വിവാഹിതരായ ഇരുവരും 2021 ലാണ് വേർപിരിഞ്ഞത്.

മൈ ഹോപ് ആൻഡ് ഹോം എന്ന കുറിപ്പോടെയാണ് ജോമോൻ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. കൃതി ഷെട്ടി, രൺവീർ സിം​ഗ് , ബേസിൽ ജോസഫ്, അഭയ ഹിരൺമയി, അർച്ചന കവി എന്നിങ്ങനെ നിരവധി താരങ്ങളാണ് ദമ്പതികൾക്ക് ആശംസ അർപ്പിച്ച് എത്തിയത്.

തട്ടത്തിൻ മറയത്ത്, ബ്യൂട്ടിഫുൾ, അയാളും ഞാനും തമ്മിൽ, വിക്രമാദിത്യൻ, എന്ന് നിന്റെ മൊയ്തീൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാ​ഗ്രഹകനാണ് ജോമോൻ.

shortlink

Related Articles

Post Your Comments


Back to top button