CinemaGeneralLatest NewsMollywoodNEWSSocial MediaWOODs

നിരവധി ആളുകൾ നിരന്തരം ചോദിക്കുന്ന ആ സിനിമ നിങ്ങൾക്ക് ഇനി കാണാം: ഡോ. ബിജു

സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത സിനിമ

തന്നോട് നിരവധിയാളുകൾ ചോദിക്കുന്ന ആ ചിത്രം ഒടിടി റിലീസിന് എത്തുകയാണെന്ന് സംവിധായകൻ ഡോക്ടർ ബിജു പറയുന്നു. സുരാജ് വെഞ്ഞാറന്മൂടിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത, മികച്ച പരിസ്ഥിതി സംരക്ഷണ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ സിനിമയായ പേരറിയാത്തവർ എവിടെ കാണാമെന്നാണ് ആളുകൾ നിരന്തരം ചോ​ദിച്ചിരുന്നതെന്നും ഡോ. ബിജു.

കുറിപ്പ് വായിക്കാം

നിരവധി ആളുകൾ നിരന്തരം ചോദിക്കുന്ന ഒന്നാണ് പേരറിയാത്തവർ എവിടെ കാണാൻ ലഭിക്കും എന്ന്. ഡിസംബർ 25 നു രാവിലെ 10 മണിക്ക് ഐ സ്‌ട്രീം ഓ ടി ടി ചാനലിലൂടെ പേരറിയാത്തവർ നിങ്ങൾക്ക് മുന്നിലേക്ക് എത്തുക ആണ്. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത സിനിമ.

മികച്ച പരിസ്ഥിതി സംരക്ഷണ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ സിനിമ, ഇറാനിലെ ഫജർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മാസ്റ്റർ ഗോവർദ്ധന് മികച്ച നടനുള്ള ക്രിസ്റ്റൽ സിമോർഗ് പുരസ്കാരം നേടിക്കൊടുത്ത സിനിമ, റഷ്യയിലെ ഖസാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ എം ജെ രാധാകൃഷ്ണന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നേടിക്കൊടുത്ത സിനിമ.

ഒട്ടേറെ നിരൂപക പ്രശംസ നേടിയ, ലോകമെമ്പാടും നിരവധി ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം, കണ്ടിട്ടില്ലാത്തവർക്ക് കാണുവാനുള്ള അവസരം, 2023 ഡിസംബർ 25 നു രാവിലെ 10 മണി മുതൽ ഐ സ്‌ട്രീം ഓ ടി ടി ചാനലിൽ.

shortlink

Related Articles

Post Your Comments


Back to top button