CinemaGeneralKollywoodLatest NewsNEWSWOODs

ആശങ്കകൾക്ക് വിരാമമായി: നടൻ വിജയകാന്ത് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക്

ഡിഎംഡികെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി

തമിഴ് നടനും ഡിഎംഡികെ ചെയർമാനുമായ വിജയകാന്ത് ആശുപത്രി വിട്ടു. ഇക്കഴിഞ്ഞ മാസം 18 ആം തീയതിയാണ് ശ്വാസകോശ സംബന്ധിയായ അസുഖങ്ങളെ തുടർന്ന് നടനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തന്നെ അലട്ടിയിരുന്ന രോ​ഗങ്ങെ തുടർന്ന് ഏറെ നാളായി അഭിനയ ലോകത്ത് നിന്നും രാഷ്ട്രീയ രം​ഗത്ത് നിന്നും വിട്ട് നിൽക്കുകയായിരുന്നു നടൻ വിജയകാന്ത്.

ഇതിനിടെ അസുഖം വഷളായെന്ന തരത്തിലുള്ള നിരവധി വാർത്തകൾ പുറത്തെത്തിയിരുന്നു. കുടുംബം ഇതെല്ലാം നിഷേധിച്ച് രം​ഗത്തെത്തിയിരുന്നു. തങ്ങളുടെ നേതാവ് വിജയകാന്ത് ആശുപത്രി വിട്ടു വീട്ടിൽ സുരക്ഷിതനായി എത്തിയെന്നാണ് ഡിഎംഡികെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button