GeneralLatest NewsMollywoodNEWSWOODs

ജാതിയോ മതമോ വിശ്വാസമോ അല്ല, കാശിയെ അനുഭവിച്ച്‌ തന്നെ അറിയണം : ബേസില്‍ ജോസഫ്

കാശിയില്‍ എത്തുന്നത് ഭയങ്കര ഫീലിംഗ് തന്നെയാണ്

മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനാണ് ബേസില്‍ ജോസഫ്. താരത്തിന്റെ പുതിയ ചിത്രമാണ് ഫാലിമി. കാശി യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്ന ചിത്രം മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. ഫാലിമി ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയിൽ ബേസിൽ കാശിയെക്കുറിച്ചു പങ്കുവച്ചത് ശ്രദ്ധനേടുന്നു. മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കല്‍ സ്പേസ് ആണ് കാശിയെന്നു ബേസില്‍ പറയുന്നു.

READ ALSO: ‘ഒരേയൊരു ദിലീപ്’: സുബ്ബലക്ഷ്മി അമ്മയെ സന്ദർശിച്ച ദിലീപ്, വൈകാരികമായ വീഡിയോയുമായി താര കല്യാൺ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ആദ്യമായിട്ടാണ് കാശിയില്‍ പോകുന്നത്… ഫോട്ടോയിലും കഥകളിലും സിനിമയിലും കണ്ടിട്ടുണ്ടെങ്കിലും ഒറിജിനല്‍ കാശിയില്‍ എത്തുന്നത് ഭയങ്കര ഫീലിംഗ് തന്നെയാണ്… അത് വേറൊരു വേള്‍ഡ് ആണ്. ഇനി ഒരു അവസരം കിട്ടിയാല്‍ ഒന്നൂടി പോകാൻ തോന്നും. ജാതിയോ മതമോ വിശ്വാസമോ അതൊന്നും അല്ലാതെ മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കല്‍ സ്പേസ് ആണ് കാശി. ആ ഒരു സ്ഥലവും അവിടത്തെ മൂഡും സാബ്രാണി തിരിയുടെ മണവും… ചന്ദനത്തിരിയുടെ മണവും… അതെല്ലാം അനുഭവിച്ച്‌ തന്നെ അറിയണം. വിഷ്വലിയായാലും ഓഡിയോ പരമായാലും നമ്മുക്ക് വാരണാസിയെ അനുഭവിക്കാം.. മണത്തിലും ടച്ചിലും വാരാണസിയെ ഫീല്‍ ചെയ്യാം. എല്ലാം കൊണ്ടും ഫീല്‍ ചെയ്യാൻ പറ്റുന്ന സ്ഥലം ആണ് വാരണാസി’- ബേസില്‍ പറഞ്ഞു. ഒരു അവസരം ലഭിച്ചാല്‍ വീണ്ടും വാരണസിയില്‍ പോകുമെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button