CinemaGeneralLatest NewsMollywoodNEWSWOODs

എംവി കൈരളിയുടെ തിരോധാനം: വീണ്ടും യഥാർത്ഥ കഥ സിനിമയാക്കാനൊരുങ്ങി ജൂഡ് ആന്റണി

മർ​ഗോവിൽ നിന്ന് ജിബൂട്ടി വഴി ജർമ്മനിയിലേക്ക് യാത്ര തിരിച്ചിരുന്നു

2018 എന്ന ചിത്രവുമായെത്തി മലയാളക്കര കീഴടക്കിയ ജനപ്രിയ സംവിധായകൻ ജൂഡ് ആന്റണി വീണ്ടും യഥാർത്ഥ കഥ സിനിമയാക്കാനൊരുങ്ങുന്നു.

2018 എവരിവൺ ഈസ് എ ഹീറോ വമ്പൻ വിജയമായി മാറിയിരുന്നു. ടൊവിനോയാണ് ചിത്രത്തിൽ നായകനായെത്തിയത്. ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയാണ് 2018.

1979 ൽ കേരള ഷിപ്പിംഗ് കോർപ്പറേഷന്റെ ചരക്ക് കപ്പലായ എംവി കൈരളി 49 ജീവനക്കാരും 20,000 ടൺ ഇരുമ്പയിരും ആയി ഇന്ത്യയിലെ മർ​ഗോവിൽ നിന്ന് ജിബൂട്ടി വഴി ജർമ്മനിയിലേക്ക് യാത്ര തിരിച്ചിരുന്നു. എന്നാൽ യാത്രക്കിടെ കപ്പൽ, 49 ജീവനക്കാരും 20,000 ടൺ ഇരുമ്പയിരുമായി കാണാതാകുകയായിരുന്നു. ചരക്ക് കപ്പലിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയെക്കുറിച്ചും ഈ സംഭവത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും പഠിക്കുന്നത് വളരെ കൗതുകകരമാണെന്ന് ജൂഡ് ആന്റണി ജോസഫ് പറഞ്ഞു.

കപ്പലിന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഒരിക്കലും വിജയിക്കാത്തതിനാൽ,   ഇത് വളരെ വെല്ലുവിളി നിറഞ്ഞ വിഷയമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ജൂഡിന്റെ എംവി കൈരളിയുടെ കഥ പറയുന്ന പുത്തൻ ചിത്രത്തിൽ നിവിൻ പോളി ആയിരിക്കുമോ നായകൻ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

shortlink

Post Your Comments


Back to top button