CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

റോബിൻ ബസിനെ പിന്തുണക്കണം, വരവേൽപ്പ് ചിത്രത്തിന്റെ ​ഗതി ഉണ്ടാകരുത്: തിരക്കഥാകൃത്ത്

ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉള്ള നടപടികൾ അറിയുന്നവർ ദയവായി പങ്കിടുക

യാത്ര പുറപ്പെട്ട റോബിൻ ബസിനെ വീണ്ടും തടഞ്ഞ് എംവിഡി. കോട്ടയം പാലായിൽ എത്തും മുൻപാണ് തടഞ്ഞത്. നേരത്തേ പത്തനം തിട്ടയിൽ നിന്ന് യാത്ര തുടങ്ങിയപ്പോഴേക്കും ബസ് തടഞ്ഞ് പരിശോധന നടത്തിയിരുന്നു.

റോബിൻ ബസിനെ ലക്ഷ്യം വച്ചുതന്നെയാണ് എംവിഡി പരിശോധനയെന്ന പേരിൽ ഇത്തരം പ്രഹസനങ്ങൾ കാണിക്കുന്നതെന്നാണ് പൊതുജനങ്ങൾ ആരോപിക്കുന്നത്. നിരത്തിലിറങ്ങുന്ന മറ്റ് വാഹനങ്ങളെ പരിശോധിക്കാതെ റോബിൻ ബസിനെ മാത്രം ലക്ഷ്യം വച്ചാണ് ഇത്തരം പരിശോധനയെന്നും ആരോപണമുണ്ട്.

ഈ സമയത്ത് റോബിൻ ബസിനെ പരമാവധി പിന്തുണക്കണമെന്നാണ് തിരക്കഥാകൃത്തായ അഖിൽ പി ധർമ്മജൻ പറയുന്നത്. ഈ ബസിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉള്ള നടപടികൾ അറിയുന്നവർ ദയവായി പങ്കിടുക. നമ്മൾ മലയാളികൾ ‘വരവേൽപ്പ്’ സിനിമ ഒക്കെ കണ്ടിട്ടുള്ളവർ ആണല്ലോ..! മനുഷ്യത്വം ഉള്ള ചിലർക്ക് എങ്കിലും അതിൽ യാത്ര ചെയ്യാൻ ഒക്കെ തോന്നിയാലോ എന്നാണ് അദ്ദേഹം കുറിച്ചത്.

കുറിപ്പ് വായിക്കാം

വ്യവസായ സൗഹൃദ കേരളം, ഈ ബസിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉള്ള നടപടികൾ അറിയുന്നവർ ദയവായി പങ്കിടുക.

നമ്മൾ മലയാളികൾ ‘വരവേൽപ്പ്’ സിനിമ ഒക്കെ കണ്ടിട്ടുള്ളവർ ആണല്ലോ..! മനുഷ്യത്വം ഉള്ള ചിലർക്ക് എങ്കിലും അതിൽ യാത്ര ചെയ്യാൻ ഒക്കെ തോന്നിയാലോ.

shortlink

Related Articles

Post Your Comments


Back to top button