BollywoodCinemaGeneralLatest NewsNEWSWOODs

വീട്ടു ജോലിക്കാരിയുടെ കുഞ്ഞിനെ കണ്ടെത്തി, സന്തോഷം പങ്കുവച്ച് നടി സണ്ണി ലിയോൺ

സണ്ണി ലിയോണിന്റെ പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി

എല്ലാവരുടെയും സഹായം അഭ്യർത്ഥിച്ച് നടി സണ്ണി ലിയോണിന്റെ പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ വേലക്കാരിയുടെ 9 വയസ്സുള്ള മകളെ കാണാനില്ലെന്നും കുഞ്ഞിനെ കണ്ടെത്തുന്നവർക്ക് വൻ പാരിതോഷികം നൽകുമെന്നും പറഞ്ഞുള്ള പോസ്റ്റ് ആയിരുന്നു താരം പങ്കുവച്ചത്.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം സഹായ അഭ്യർത്ഥന നടത്തിയത്. എന്നാലിപ്പോൾ മണിക്കൂറുകൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ നന്ദി അറിയിച്ച് താരത്തിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

കുട്ടിയെ കണ്ടെത്തി എന്നായിരുന്നു പോസ്റ്റ്. പെൺകുട്ടിയെ തിരികെ കിട്ടിയതിന്റെ സന്തോഷം സണ്ണി തന്നെയാണ് ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കണ്ടെത്തി, ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചു. ദൈവം വലിയവനാണ്, ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ, കുടുംബത്തിന്റെ പേരിൽ മുംബൈ പോലീസിന് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു. കുഞ്ഞിനെ കിട്ടാൻ പ്രാർഥിച്ചവർക്കും ഒരുപാട് നന്ദിയും താരം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button