CinemaLatest News

5 വർഷത്തിന് ശേഷം ഇൻസ്റ്റ​ഗ്രാം പോസ്റ്റ്; സിനിമയിലേക്ക് തിരിച്ചുവരുകയാണെന്ന് ഇമ്രാൻ ഖാൻ

അധികം വൈകാതെ സിനിമകളിൽ സജീവമാകുമെന്നാണ് സൂചന

ഒരു കാലത്ത് ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു നടൻ ഇമ്രാൻ ഖാൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു.

എന്നാൽ ഏതാനും സിനിമകളിൽ അഭിനയിച്ചതിന് ശേഷം താരം നീണ്ട ഇടവേളയെടുക്കുകയായിരുന്നു. തങ്ങളുടെ പ്രിയ താരത്തെ വീണ്ടും സ്ക്രീനിൽ കാണുവാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ഇമ്രാൻ ഖാൻ തിരിച്ച് വരവിന് തയ്യാറെടുക്കുന്നതായാണ് വിവരം. അഞ്ച് വർഷങ്ങൾക്ക് ശേഷം താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റാണ് ചർച്ചാവിഷയമാകുന്നത്. വമ്പൻ സ്വീകാര്യതയാണ് താരത്തിന്റെ പോസ്റ്റിന് ലഭിക്കുന്നത്. ഇത്രയും നാൾ എന്തുകൊണ്ട് സിനിമയിൽ സജീവമായില്ല, എവിടെയായിരുന്നു എന്ന് തുടങ്ങി നൂറായിരം ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്.

നിങ്ങൾ പറയുന്നത് ഞാൻ മനസിലാക്കുന്നു, തരുന്ന സ്നേഹത്തിന് ഒരുപാട് നന്ദി, ഇമ്രാൻ ഖാൻ വീണ്ടും ബോളിവുഡ് സിനിമകളിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനയായിട്ടാണ് പുതിയ പോസ്റ്റ് വ്യാഖ്യാനിക്കപ്പെടുന്നത്. ചോക്ലേറ്റ് ഹീറോയായി തിളങ്ങിയ നടൻ ഇമ്രാൻ ഖാൻ അധികം വൈകാതെ സിനിമകളിൽ സജീവമാകുമെന്നാണ് സൂചന. പുതിയ പ്രൊജക്റ്റുകളൊന്നും നടൻ പ്രഖ്യാപിച്ചിട്ടില്ല. 2018 സെപ്റ്റംബറിലായിരുന്നു ഇമ്രാൻ ഖാൻ സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടത്.

shortlink

Related Articles

Post Your Comments


Back to top button