CinemaGeneralKeralaLatest NewsMollywoodNEWSWOODs

നടി ഹരിത ജി നായർ വിവാഹിതയായി, വരൻ സിനിമ എഡിറ്റർ വിനായക്

ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹരിത അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്

സീരിയൽ താരം ഹരിത ജി.നായർ വിവാഹിതയായി. ദൃശ്യം 2, പന്ത്രണ്ടാമൻ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായ വിനായകാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

കസ്തൂരിമാൻ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹരിത അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. ജീത്തു ജോസഫ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് വിനായക്. നുണക്കുഴിയും നേരവുമാണ് വിനായകിന്റെ പുതിയ ചിത്രങ്ങൾ.

കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇത് പ്രണയവിവാഹമല്ലെന്നും വീട്ടുകാരുടെ സമ്മതത്തോടെയാണ് നടത്തുന്നതെന്നും ഹരിത വ്യക്തമാക്കിയിരുന്നു. ഞാനും വിനായക്കും കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളാണ് എന്നും നടി പറഞ്ഞിരുന്നു. ആരാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് ചോദിച്ചാൽ, ഞാൻ എന്റെ അമ്മയുടെ പേര് പറയുമായിരുന്നു. പക്ഷെ പിന്നെ ഒരു സുഹൃത്തിന്റെ പേര് പറയണം എന്ന് തോന്നി. അങ്ങനെയാണ് ഞാൻ വിനായകനെ എന്റെ ഏറ്റവും അടുത്ത സുഹൃത്താക്കിയതെന്നും നടി.

 

shortlink

Related Articles

Post Your Comments


Back to top button